മുംബൈ: ജനപ്രിയ യുപിഐ ആപ്പ് ഗൂഗിൾപേ ആദ്യമായി ആഗോളതലത്തിൽ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ആക്സിസ് ബാങ്കുമായും റുപേ നെറ്റ്വർക്കുമായും സഹകരിച്ചാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. പേയ്മെന്റ് നടത്തുന്നതിനായി ഉപഭോക്താക്കൾക്ക് ഈ കാർഡ് അവരുടെ യുപിഐ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാൻ കഴിയും.
വീസ, മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി ഗൂഗിളിന്റെ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതുവഴി എല്ലാവിധ മർച്ചന്റ്സ് പേയ്മെന്റുകളും ചെയ്യാം. റൂപേയും യുപിഐയും നടത്തുന്നത് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ്.
കാഷ് ബാക്ക്, റിവാർഡ്സ് എന്നിവയിലും വലിയ മാറ്റമാണ് ഗൂഗിൾ ക്രെഡിറ്റ് കാർഡിൽ കൊണ്ടുവന്നിരിക്കുന്നത്. മറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നത് ഒരു മാസത്തിന് ശേഷമോ അല്ലെങ്കിൽ അടുത്ത ബില്ലിംഗ് ഘട്ടത്തിലോ ആകും. എന്നാൽ ഗൂഗിൾ കാർഡിൽ റിവാർഡ് പോയിന്റുകൾ തൊട്ടടുത്ത ഇടപാടിൽ ഉപയോഗപ്പെടുത്താനാകും.
തിരിച്ചടവുമായി ബന്ധപ്പെട്ട അനായാസതയാണ് ഗൂഗിൾ പേ ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കൾക്ക് പ്രതിമാസ ബിൽ ഇഎംഐ അടിസ്ഥാനത്തിൽ 6/9 മാസ കാലയളവുകളായി തിരിച്ചടയ്ക്കാൻ സാധിക്കും. പാർട്ണർ ആപ്പ്/വെബ്സൈറ്റുകൾ എന്നിവയ്ക്ക് പുറമെ സ്കാൻ & യുപിഐ പേയ്മെന്റുകൾക്ക് അടക്കം 1-1.5 ശതമാനം കാഷ് ബാക്ക് നൽകുകയും ചെയ്യുന്നു.
മത്സരം മുറുകും
മറ്റ് യുപിഐ ആപ്പുകളായ ഫോണ്‍പേയും പേടിഎമ്മും ഇതിനകംതന്നെ യുപിഐയുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്ന റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണ്‍പേ ജൂണിൽ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് കോ-ബ്രാൻഡഡ് റൂപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഒരു മാസത്തിനുശേഷം ഫോണ്‍പേ എസ്ബിഐ കാർഡ്സുമായി സഹകരിച്ചു. ഇതിലൂടെ വീസ, റൂപേ നെറ്റ്വർക്കുകളിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ മേഖലയിൽ മുന്‍പേയുള്ള ഫിൻടെക് പ്ലാറ്റ്ഫോമാണ് പേടിഎം 2019ൽ പേടിഎം -സിറ്റ്ബാങ്ക് കോബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. 2021ൽ എച്ച്ഡിഎഫ്സി, വൈകാതെതന്നെ എസ്ബിഐയെ ക്രെഡിറ്റ് കാർഡ് ബാങ്കിംഗ് പങ്കാളിയാക്കി.
മറ്റ് യുപിഐ ആപ്ലിക്കേഷനുകളായ ക്രെഡ്, സൂപ്പർ.മണി എന്നിവയിലും യുപിഐയുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന കോബ്രാൻഡഡ് ക്രെഡിറ്റ് കാർഡുക
Tags : Google Pay credit cards UPI app RuPay network Axis Bank