കൊച്ചി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിൽ ആരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ പോഷകാഹാരം നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഏറ്റവും പ്രധാനപ്പെട്ട സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി.
Tags : Malabar Group's Hunger Free