x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി റിക്കാർഡിൽ


Published: June 1, 2026 11:01 PM IST | Updated: June 1, 2026 11:01 PM IST

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് 2025-26 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 73,890.46 കോ​​​​ടി രൂപ (846 കോ​​​ടി ഡോ​​​​ള​​​​ര്‍) വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 19,72,018 മെ​​​​ട്രി​​​​ക് ട​​​​ണ്‍ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്തു.

ആ​​​​ഗോ​​​​ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ലും അ​​​​ള​​​​വി​​​​ലും മൂ​​​​ല്യ​​​​ത്തി​​​​ലും ഇ​​​​ത് എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ര്‍​ന്ന നി​​​​ര​​​​ക്കാ​​​​ണെ​​​​ന്ന് സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി വി​​​​ക​​​​സ​​​​ന അ​​​​ഥോ​​​​റി​​​​റ്റി (എം​​​​പി​​​​ഇ​​​​ഡി​​​​എ) ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പി. ​​​​ജ​​​​വ​​​​ഹ​​​​ര്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​ന്‍ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​​ര്‍ അ​​​​മേ​​​​രി​​​​ക്ക​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​ണ്.

49,037.93 കോ​​​​ടി (5,624.48 ദ​​​ശ​​​ല​​​ക്ഷം ഡോ​​​​ള​​​​ര്‍) വ​​​​രു​​​​മാ​​​​നം നേ​​​​ടി ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ന്‍ ത​​​​ന്നെ​​​​യാ​​​​ണ് അ​​​​ള​​​​വി​​​​ലും മൂ​​​​ല്യ​​​​ത്തി​​​​ലും സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്ന​​​​ത്. സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള മൊ​​​​ത്തം അ​​​​ള​​​​വി​​​​ന്‍റെ 40.19 ശ​​​​ത​​​​മാ​​​​ന​​​​വും മൊ​​​​ത്തം യു​​​​എ​​​​സ് ഡോ​​​​ള​​​​ര്‍ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 66.52 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ത് വ​​​​ഹി​​​​ക്കു​​​​ന്നു. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ചെ​​​​മ്മീ​​​​ന്‍ ക​​​​യ​​​​റ്റു​​​​മ​​​​തി രൂ​​​​പ മൂ​​​​ല്യ​​​​ത്തി​​​​ല്‍ 13.16 ശ​​​​ത​​​​മാ​​​​ന​​​​വും ഡോ​​​​ള​​​​ര്‍ മൂ​​​​ല്യ​​​​ത്തി​​​​ല്‍ 8.64 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചു. 2025-26 കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​നി​​​​ന്‍റെ ആ​​​​കെ ക​​​​യ​​​​റ്റു​​​​മ​​​​തി 7,92,647 ട​​​​ണ്‍ ആ​​​​യി​​​​രു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക 2,56,128 ട​​​​ണ്‍ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ന്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തു. ചൈ​​​​ന-1,69,505 ട​​​​ണ്‍, യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍-1,35,599 ട​​​​ണ്‍, തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ ഏ​​​​ഷ്യ-83,810 ട​​​​ണ്‍, ജ​​​​പ്പാ​​​​ന്‍-40,776 ട​​​​ണ്‍, മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റ്-30,478 ട​​​​ണ്‍, മ​​​​റ്റെ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളും ചേ​​​​ര്‍​ന്ന്-76,351 ട​​​​ണ്‍ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി. എ​​​​ല്‍. വ​​​​നാ​​​​മി, ബ്ലാ​​​​ക്ക് ടൈ​​​​ഗ​​​​ര്‍ ചെ​​​​മ്മീ​​​​ന്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി അ​​​​ള​​​​വി​​​​ലും മൂ​​​​ല്യ​​​​ത്തി​​​​ലും വ​​​​ര്‍​ധ​​​​ന​​​​വ് കാ​​​​ണി​​​​ച്ച​​​​താ​​​​യി പി. ​​​​ജ​​​​വ​​​​ഹ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ല്‍ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ശീ​​​​തീ​​​​ക​​​​രി​​​​ച്ച മ​​​​ത്സ്യം 5,658.37 കോ​​​​ടി രൂ​​​​പ വ​​​​രു​​​​മാ​​​​നം നേ​​​​ടി. മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ലി​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി ഗ്രൂ​​​​പ്പാ​​​​യ ഉ​​​​ണ​​​​ക്ക​​​​മ​​​​ത്സ്യം 5,079.09 കോ​​​​ടി വ​​​​രു​​​​മാ​​​​നം നേ​​​​ടി. ശീ​​​​തീ​​​​ക​​​​രി​​​​ച്ച കൂ​​​​ന്ത​​​​ല്‍ ക​​​​യ​​​​റ്റു​​​​മ​​​​തി 1,02,060 ട​​​​ണ്ണി​​​​ലെ​​​​ത്തി 4,493.80 കോ​​​​ടി നേ​​​​ടി. ശീ​​​​തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​വ​​​​യു​​​​ടെ അ​​​​ള​​​​വി​​​​ലും മൂ​​​​ല്യ​​​​ത്തി​​​​ലും വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യി. ഐ​​​​സി​​​​ലി​​​​ട്ട മ​​​​ത്സ്യ ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ല്‍നി​​​​ന്ന് 622.31 കോ​​​​ടി വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ചു. ജീ​​​​വ​​​​നു​​​​ള്ള ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ല്‍ ഡോ​​​​ള​​​​ര്‍ മൂ​​​​ല്യ​​​​ത്തി​​​​ല്‍ 11.46 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യും കൈ​​​​വ​​​​രി​​​​ച്ചു.

വി​​​​ദേ​​​​ശ വി​​​​പ​​​​ണി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ അ​​​​ള​​​​വി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ചൈ​​​​ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ രാ​​​​ജ്യ​​​​മാ​​​​യി.

1,611.32 ദ​​​ശ​​​ല​​​ക്ഷം ഡോ​​​​ള​​​​ര്‍ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 4,90,369 ട​​​​ണ്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തു. 1,592.09 ദ​​​ശ​​​ല​​​ക്ഷം ഡോ​​​​ള​​​​ര്‍ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന 2,97,518 ട​​​​ണ്‍ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​മാ​​​​യി യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന മു​​​​ന്‍​നി​​​​ര തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍ വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം, ജെ​​​​എ​​​​ന്‍​പി​​​​ടി, കൊ​​​​ച്ചി എ​​​​ന്നി​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Marine product exports record

Recent News

Corehub Up