ഇന്ത്യയിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടറുകളിലൊന്ന്
ഹൈദരാബാദ്: ഇന്ത്യയിൽ സ്ഥാപിക്കുന്ന ആദ്യ രണ്ടു ഐബിഎം ക്വാണ്ടം കംപ്യൂട്ടറുകളിൽ ഒന്ന് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലായിരിക്കുമെന്ന് ഐബിഎം സിഇഒയും ചെയർമാനുമായ അരവിന്ദ് കൃഷ്ണ പറഞ്ഞു.
ഈ സിസ്റ്റം ഈ വർഷം സെപ്റ്റംബറോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന ക്വാണ്ടം കംപ്യൂട്ടിംഗ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ശേഷിയുള്ള ഗണിതശാസ്ത്ര-ഭൗതികശാസ്ത്ര പ്രതിഭകളുടെ വലിയൊരു നിര ഇന്ത്യയിലുള്ളതിനാലാണ് ഐബിഎം അമരാവതിയെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.