x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​രു​​ന്നു​​ക​​ളു​​ടെ വി​​ല ഉ​യ​ർ​ത്തി​യേ​ക്കും


Published: April 17, 2026 02:58 AM IST | Updated: April 17, 2026 02:58 AM IST

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെത്തുടർന്ന് വി​​ത​​ര​​ണ ത​​ട​​സ​​ങ്ങ​​ൾ കാ​​ര​​ണം മ​​രു​​ന്ന് നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ല വ​​ർ​​ധി​​ച്ചു.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ക​​ന്പ​​നി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി കാ​​ൻ​​സ​​ർ മ​​രു​​ന്നു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​വ​​ശ്യ​​മ​​രു​​ന്നു​​ക​​ളു​​ടെ വി​​ല​​യി​​ൽ 10 മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ താ​​ത്കാ​​ലി​​ക വ​​ർ​​ധ​​ന വ​​രു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒൗ​​ദ്യോ​​ഗി​​ക​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ, കു​​ത്തി​​വ​​യ്പു​​ക​​ൾ, കാ​​ൻ​​സ​​ർ മ​​രു​​ന്നു​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ വി​​ല നി​​യ​​ന്ത്ര​​ണ​​മു​​ള്ള അ​​വ​​ശ്യ​​മ​​രു​​ന്നു​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള ഈ ​​നി​​ർ​​ദേ​​ശം ഒ​​രു ഹൃ​​സ്വ​​കാ​​ല ന​​ട​​പ​​ടി​​യാ​​യി​​രി​​ക്കും. കു​​റ​​ഞ്ഞ​​ത് മൂ​​ന്നു മാ​​സ​​ത്തേ​​ക്കെ​​ങ്കി​​ലും വി​​ല വ​​ർ​​ധ​​ന ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് ആ​​ലോ​​ച​​ന​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്.

വ്യ​​വ​​സാ​​യ പ്ര​​തി​​നി​​ധി​​ക​​ൾ വി​​ലവ​​ർ​​ധ​​ന നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും എ​​ത്ര വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഏ​​ക​​ക​​ണ്ഠ​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ല. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​ക​​ൾ തു​​ട​​രു​​ക​​യാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഈ ​​വ്യ​​വ​​സാ​​യ​​ത്തി​​ലെ ഒ​​രു വി​​ഭാ​​ഗം വി​​ല വ​​ർ​​ധ​​ന 50 ശ​​ത​​മാ​​ന​​മാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ലും മി​​ത​​മാ​​യ വ​​ർ​​ധ​​ന​​യ്ക്ക​​പ്പു​​റ​​മു​​ള്ള ഒ​​രു ഉ​​യ​​ർ​​ത്ത​​ലി​​ന് സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യേ​​ക്കി​​ല്ലെ​​ന്നാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞ​​ത്.
വി​​ത​​ര​​ണ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ സാ​​ധാ​​ര​​ണ​​നി​​ല​​യി​​ലെ​​ത്തു​​ന്ന​​തോ​​ടെ വി​​ല പ​​ഴ​​യ നി​​ല​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

► ►വി​​ല വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണം

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള സോ​​ൾ​​വെ​​ന്‍റു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ ത​​ട​​സ​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും വി​​ല വ​​ർ​​ധ​​ന സ​​മ്മ​​ർ​​ദ​​ത്തി​​ന് കാ​​ര​​ണം. മ​​രു​​ന്ന് നി​​ർ​​മാ​​ണ വേ​​ള​​യി​​ൽ മ​​രു​​ന്നി​​ന്‍റെ ചേ​​രു​​വ​​ക​​ൾ ല​​യി​​പ്പി​​ക്കു​​ന്ന​​തി​​നും സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നും ശു​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ്യ​​വ​​സാ​​യ രാ​​സ​​വ​​സ്തു​​ക്ക​​ളാ​​ണ് സോ​​ൾ​​വെ​​ന്‍റു​​ക​​ൾ. ഇ​​വ​​യി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി​​വാ​​ത​​കം എ​​ന്നി​​വ​​യു​​ടെ വി​​ത​​ര​​ണ ശൃം​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പെ​​ട്രോ​​കെ​​മി​​ക്ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ്.

സോ​​ൾ​​വെ​​ന്‍റു​​ക​​ൾ എ​​ല്ലാ​​യ്പ്പോ​​ഴും അ​​ന്തി​​മ ഒൗ​​ഷ​​ധ​​ത്തി​​ൽ അ​​ട​​ങ്ങി​​യി​​രി​​ക്ക​​ണ​​മെ​​ന്നി​​ല്ലെ​​ങ്കി​​ലും, ഭൂ​​രി​​ഭാ​​ഗം മ​​രു​​ന്ന് നി​​ർ​​മാ​​ണ പ്ര​​ക്രി​​യ​​ക​​ളി​​ലും ഇ​​വ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. അ​​തി​​നാ​​ൽത​​ന്നെ മി​​ക്ക​​വാ​​റും എ​​ല്ലാ മ​​രു​​ന്നു​​ക​​ളു​​ടെ​​യും നി​​ർ​​മാ​​ണ​​ത്തി​​ന് ഇ​​വ​​യു​​ടെ ല​​ഭ്യ​​ത അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്.

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്ന് നി​​ല​​വി​​ൽ വി​​ത​​ര​​ണ ത​​ട​​സ​​മു​​ണ്ട്. ഇ​​ത് ര​​ണ്ടു മൂ​​ന്ന് മാ​​സ​​ത്തേ​​ക്കുകൂ​​ടി തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ എ​​ല്ലാ മ​​രു​​ന്നു​​ക​​ളു​​ടെ​​യും ഉ​​ത്പാ​​ദ​​ന​​ത്തെ ബാ​​ധി​​ച്ചു തു​​ട​​ങ്ങു​​മെ​​ന്ന് ഒൗ​​ദ്യോ​​ഗി​​ക വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.
സു​​ര​​ക്ഷാ ഭീ​​ഷ​​ണി​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ സോ​​ൾ​​വെ​​ന്‍റു​​ക​​ൾ വ​​ലി​​യ അ​​ള​​വി​​ൽ സം​​ഭ​​രി​​ച്ചു വ​​യ്ക്കു​​ന്ന​​തി​​നും ക​​ന്പ​​നി​​ക​​ൾ​​ക്ക് പ​​രി​​മി​​തി​​ക​​ളു​​ണ്ട്. വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​കു​​ന്ന പെ​​ട്ടെ​​ന്നു​​ള്ള തടസ​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കാ​​നു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ ശേ​​ഷി​​യെ ഇ​​ത് കു​​റ​​യ്ക്കു​​ന്നു.

Tags : medicines price increase

Recent News

Corehub Up