x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമേഷ്യൻ സംഘർഷത്തിൽ ത​ള​ർ​ന്ന് ടൂ​റി​സം മേ​ഖ​ല


Published: May 12, 2026 11:21 PM IST | Updated: May 12, 2026 11:22 PM IST

കൊ​​​​ച്ചി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ​ സം​​​ഘ​​​ർ​​​ഷ​​​വും നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യ്ക്ക് ആ​​​​ഘാ​​​​ത​​​​മാ​​​​കു​​​​ന്നു.

ഇ​​​​നി​​​​യും പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​നി​​​​ല​​​​യി​​​​ലാ​​​​കാ​​​​ത്ത വി​​​​മാ​​​​ന​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ, യാ​​​​ത്രാ​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ, വി​​​​ദേ​​​​ശ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വി​​​​ലു​​​​ണ്ടാ​​​​യ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വ് എ​​​​ന്നി​​​​വ ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, ടൂ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ, ട്രാ​​​​വ​​​​ല്‍ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു.

യു​​​​ദ്ധ​​​​ഭീ​​​​തി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്ന് ആ‍​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​രാ​​​​ണ് നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന യാ​​​​ത്ര​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രി​​​​ക​​​​രു​​​​ടെ വ​​​​ര​​​​വി​​​​ലും ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യി.

ജ​​​​നു​​​​വ​​​​രി- മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ക്രൂ​​​​യി​​​​സ് ടൂ​​​​റി​​​​സ​​​​ത്തി​​​​ന് ഉ​​​​ണ​​​​ർ​​​​വു​​​​ണ്ടാ​​​​കാ​​​​റു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ വി​​​​നോ​​​​ദ​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്ന ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടു ക​​​​പ്പ​​​​ലു​​​​ക​​​​ളാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഉ​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​ന യാ​​​​ത്രാ​​​​ക്കൂ​​​​ലി​​​​യും അ​​​​നു​​​​ബ​​​​ന്ധ ചെ​​​​ല​​​​വു​​​​ക​​​​ളി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യും സു​​​​ര​​​​ക്ഷാ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക്കാ​​​​രെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ച്ചു.

ആ​​​​ഭ്യ​​​​ന്ത​​​​ര​​​യാ​​​​ത്ര​​​​ക​​​​ളെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ സ്ഥി​​​​തി കാ​​​​ര്യ​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും വി​​​​ദേ​​​​ശ വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ കോ​​​​വി​​​​ഡി​​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള വ​​​​ലി​​​​യ മാ​​​​ന്ദ്യ​​​​മാ​​​​ണു നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തെ​​​​ന്ന് കേ​​​​ര​​​​ള ട്രാ​​​​വ​​​​ൽ മാ​​​​ർ​​​​ട്ട് (കെ​​​​ടി​​​​എം) സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പ്ര​​​​ദീ​​​​പ് പ​​​​റ​​​​ഞ്ഞു.

വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​ത്ത​​​​നേ ഉ​​​​യ​​​​ർ​​​​ന്ന​​​​ത് ടൂ​​​​റി​​​​സം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ച്ചെ​​​​ല​​​​വ് വ​​​​ർ​​​​ധി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക്കി. വി​​​​ദേ​​​​ശ ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ ഓ​​​​ഫ് സീ​​​​സ​​​​ൺ ആ​​​​യ​​​​തി​​​​നാ​​​​ൽ വ​​​​രു​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വും ഭാ​​​​ര​​​​മാ​​​​കു​​​​ന്ന​​​​ത്. വാ​​​​യ്പ​​​​ക​​​​ളു​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ്ഥി​​​​ര ബാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ​​​​യും ഭാ​​​​രം ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ വ​​​​ല​​​​യ്ക്കു​​​​ന്നു​​​​ണ്ട്.

വാ​​​​യ്പ​​​​ക​​​​ൾ​​​​ക്കു മോറ​​​​ട്ടോ​​​​റി​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണം: കെ​​​​ടി​​​​എം

കൊ​​​​ച്ചി: ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യി​​​​ലെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഈ ​​​​രം​​​​ഗ​​​​ത്തെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​യ്പാ​​​തി​​​​രി​​​​ച്ച​​​​ട​​​​വു​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ മോ​​​​റ​​​​ട്ടോ​​​​റി​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ട്രാ​​​​വ​​​​ൽ മാ​​​​ർ​​​​ട്ട് (കെ​​​​ടി​​​​എം) സൊ​​​​സൈ​​​​റ്റി. ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പ്ര​​​​ദീ​​​​പ് കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ക്രെ​​​​ഡി​​​​റ്റ് ലൈ​​​​ൻ ഗാ​​​​ര​​​​ന്‍റി സ്കീം ​​​​മാ​​​​തൃ​​​​ക​​​​യി​​​​ൽ ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യ്ക്ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മൂ​​​​ല​​​​ധ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി ആ​​​​വി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം.

വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത​​​​വ​​​​രു​​​​ടെ ക്രെ​​​​ഡി​​​​റ്റ് റേ​​​​റ്റിം​​​​ഗി​​​​നെ ബാ​​​​ധി​​​​ക്കാ​​​​ത്ത​​​​വി​​​​ധം ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ധ​​​​ന​​​​കാ​​​​ര്യ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണം. ടൂ​​​​റി​​​​സം മേ​​​​ഖ​​​​ല​​​​യു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Tourism sector West Asian conflict thrives amid

Recent News

Corehub Up