x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി കീ​ഴ​ട​ക്കി 11കാ​ര​ൻ


Published: March 8, 2026 01:10 AM IST | Updated: March 8, 2026 01:10 AM IST

വൈ​ക്കം: കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ൽ നീ​ന്തി കീ​ഴ​ട​ക്കി 11കാ​ര​ൻ താ​ര​മാ​യി. വൈ​ക്കം പ​ടി​ഞ്ഞാ​റ​ക്ക​ര ചെ​മ്മാ​ടി ഭ​വ​നി​ൽ റി​നോ​ഷ് -ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നും വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ബ​ദ്രി ആ​ർ. നാ​ഥാ​ണ് കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ 12 കി​ലോ മീ​റ്റ​ർ ദൂ​രം നീ​ന്തി കീ​ഴ​ട​ക്കി​യ​ത്. ചേ​ർ​ത്ത​ല കാ​ര്യാ​ട്ട് ക​ട​വി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ നീ​ന്ത​ൽ ആ​രം​ഭി​ച്ച ബ​ദ്രി 9.40ന് ​വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ​ത്തി.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ നീ​ന്ത​ലി​നോ​ട് താ​ല്പ​ര്യം ഉ​ണ്ടാ​യി​രു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബി​ലെ പ​രി​ശീ​ല​ക​നാ​യ ബി​ജു ത​ങ്ക​പ്പ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആ​റു​മാ​സ​ക്കാ​ലം മൂ​വാ​റ്റു​പു​ഴ ആ​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യ​ത്.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജു നീ​ന്ത​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ടു​ക്കാ​യ​ലി​ൽ എ​ത്തി​യ​പ്പോ​ൾ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ പ്ര​തി​രോ​ധി​ച്ച് നീ​ന്തി ക​യ​റാ​ൻ ബ​ദ്രി വി​ഷ​മി​ച്ച​പ്പോ​ൾ മു​മ്പ് കാ​യ​ൽ നീ​ന്തി ക​യ​റി​യി​ട്ടു​ള്ള മൂ​ന്നു​കു​ട്ടി​ക​ൾ കാ​യ​ലി​ൽ ചാ​ടി നീ​ന്തി ബ​ദ്രി​ക്ക് പി​ൻ​ബ​ല​മേ​കി.

വൈ​ക്കം ബീ​ച്ചി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം വൈ​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​സ​ലാം റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : nattu vishesham 1-year-old boy Vembanad lake

Recent News

Corehub Up