ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി കന്നി ബജറ്റിലൂടെ പുനരുജ്ജീവിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. 15 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്നപദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത.
2016 ഫെബ്രുവരിയിലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആകാശപാതയുടെ തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും തൂണുകളുടെ ബല പരിശോധന നടത്തുകയും ചെയ്തു.
2024 ജൂണില്‍, കോട്ടയത്തെ ആകാശപാത പദ്ധതി അപ്രായോഗികമാണെന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
Tags : skyway Nattuvishesham District News