x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 17 വ​ർ​ഷം ക​ഠി​ന​ത​ട​വ്

വെബ് ഡെസ്ക്
Published: August 1, 2026 11:30 PM IST | Updated: August 1, 2026 11:30 PM IST

ത​ല​യോ​ല​പ്പ​റ​ന്പ്: ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ​ക്ക് 17 വ​ർ​ഷം ത​ട​വ് ശി​ക്ഷ​യും 3,1000 രൂ​പ പി​ഴ​യും.

2023ൽ ​ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി വി​ഷ്ണു​തി​ല​ക​ൻ (28)നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്‌​ജി ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യു​ടെ പ​കു​തി ഈ ​കേ​സി​ലെ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​യി​ൽ നി​ർ​ദേ​ശി​ച്ചു. പ്രോ​സി​ക്യു​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ബി​ജു കെ.​ആ​ർ., പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ദീ​പു റ്റി.​ആ​ർ എ​ന്നി​വ​രായിരുന്നു കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മു​ഖ്യ​ചു​മ​ത​ല വ​ഹി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews sexually assaulted

Recent News

Corehub Up