x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടലിൽ ഇറങ്ങാൻ തയാറായി 2000 ബോട്ടുകൾ

വെബ് ഡെസ്ക്
Published: July 30, 2026 11:49 PM IST | Updated: July 30, 2026 11:49 PM IST

ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ തയാറായിരിക്കുന്ന ബോട്ടുകൾ.

ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ര്‍​ധരാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കുന്നതോടെ കടലി ൽ ഇറങ്ങാൻ തയാറായി രണ്ടായി രത്തോ ളം ബോട്ടുകൾ. ഏ​റെ പ്ര​തീ​ക്ഷ​ക​ള്‍ അ​ര്‍​പ്പി​ച്ചാ​ണ് ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​ത്.

ഇ​ന്ന് രാ​ത്രി 12 ന് ​ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഫി​ഷ​റീ​സ്, കോ​സ്റ്റ​ല്‍, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നീ​ണ്ട​ക​ര പാ​ല​ത്തി​ന് താ​ഴെ കു​റു​കെ കെ​ട്ടി​യി​ട്ടു​ള്ള ച​ങ്ങ​ല നീ​ക്കും. തു​ട​ര്‍​ന്ന് ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യി​ തു​ട​ങ്ങും. ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റു​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ബോ​ട്ടു​ക​ളാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം തീ​രു​ന്ന​തോ​ടെ ചാ​ക​ര തേ​ടി ക​ട​ലി​ല്‍ പോ​കാ​ന്‍ തയാ​റെ​ടു​ത്ത് നി​ല്‍​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള തൊ​ഴി​ലാ​ളി​ക​ളും തി​രി​കെ ബോ​ട്ട് യാ​ടു​ക​ളി​ലും ഹാ​ര്‍​ബ​റു​ക​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 10000 ത്തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ബോ​ട്ടു​ക​ളി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഡീ​സ​ല്‍ പ​മ്പു​ക​ള്‍​ക്ക് അ​ധി​കൃ​ത​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി ന​ല്‍​കി​യി​രു​ന്നു. നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഐ​സ് പ്ലാ​ന്‍റുക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പു​ത​ന്നെ തു​ട​ങ്ങി.

ഒ​രു ദി​വ​സ​ത്തെ പ​ണി​ക്കും ഒ​രാ​ഴ്ച​ത്തെ പ​ണി​ക്കും പോ​കു​ന്ന ബോ​ട്ടു​ക​ള്‍ ഇ​ന്ന് ത​ന്നെ ക​ട​ലി​ല്‍ പോ​യി തു​ട​ങ്ങും. ലേ​ല​ക്കാ​ര്‍, ചു​മ​ട്ടു​കാ​ര്‍, മ​ത്സ്യ വി​ല്പ​ന​ക്കാ​ര്‍, ഏ​ജ​ന്റ്മാ​ര്‍ എ​ന്നി​വ​രെ​ക്കൊ​ണ്ട് നാ​ളെ മു​ത​ല്‍ ഹാ​ര്‍​ബ​റു​ക​ള്‍ നി​റ​യും.
ട്രോ​ളിം​ഗ് നി​രോ​ധ​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ ഈ ​കാ​ല​യ​ള​വി​ല്‍ പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന മ​ത്സ്യം വി​പ​ണ​നം ന​ട​ത്തി​യി​രു​ന്നു.

 

Tags : Nattuvishesham Districtnews set sail.

Recent News

Corehub Up