പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര : പതിനൊന്ന് വയസുള്ള സ്കൂൾ വിദ്യാർഥിനിയെ കാറിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചു.
കോവളം ചൊവ്വര സ്വദേശി കുഞ്ഞുമോനെ (44) യാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി മൂന്നുവർഷം കൂടി ശിക്ഷ അനുഭവിക്കണം.
2015 - ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി ആർ മായാദേവി എന്നിവർ ഹാജരായി.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ആർ. സുധാകരൻപിള്ളയാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews assaulted schoolgirl