x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​ണ്ട് കീ​പ്പ​റാ​യി 30 വ​ര്‍​ഷം: ശോ​ശാ​മ്മ​യ്ക്ക് ഇ​ന്ന് പ​ടി​യി​റ​ക്കം

ന​സീ​ബ് എ​ട​പ്പാ​ള്‍
Published: July 31, 2026 01:37 AM IST | Updated: July 31, 2026 01:37 AM IST

എ​ട​പ്പാ​ള്‍: വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ പൗ​ണ്ട് കീ​പ്പ​ര്‍ (ആ​ല സൂ​ക്ഷി​പ്പു​കാ​രി) ശോ​ശാ​മ്മ​യ്ക്ക് ഇ​ന്ന് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍നി​ന്ന് പ​ടി​യി​റ​ക്കം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ അ​വ​സാ​ന​ത്തെ പൗ​ണ്ട് കീ​പ്പ​ര്‍ ത​സ്തി​ക​യും ശോ​ശാ​മ്മ​യി​ലൂ​ടെ ച​രി​ത്ര​മാ​കും.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടി പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള ആ​ല​യി​ല്‍ കെ​ട്ടി​യി​ടു​ക​യും അ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ​യും വെ​ള്ള​വും ന​ല്‍​കി സം​ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു പൗ​ണ്ട് കീ​പ്പ​റു​ടെ പ്ര​ധാ​ന ചു​മ​ത​ല. പി​ന്നീ​ട് ഉ​ട​മ​സ്ഥ​രെ​ത്തി പി​ഴ അ​ട​ച്ചാ​ല്‍ മൃ​ഗ​ങ്ങ​ളെ വി​ട്ടു​ന​ല്‍​കും. ആ​രും ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്ത് തു​ക പ​ഞ്ചാ​യ​ത്ത് വി​ഹി​ത​ത്തി​ലേ​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​ക്കും. ഈ ​ചു​മ​ത​ല​യ്ക്കാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൗ​ണ്ട് കീ​പ്പ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ച്ച​ത്.

തൃ​ശൂ​ര്‍ കു​ട്ട​നെ​ല്ലൂ​ര്‍ അ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ശോ​ശാ​മ്മ (ലി​സി) 1996ലാ​ണ് വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ആ​ലസൂ​ക്ഷി​പ്പു​കാ​രി​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ദ്യ നി​യ​മ​നം വ​ട്ടം​കു​ള​ത്താ​യി​രു​ന്നു. തു​ട​ര്‍​ന്ന​ങ്ങോ​ട്ട് മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഇ​വി​ടെ ത​ന്നെ സേ​വ​നം തു​ട​രു​ക​യാ​യി​രു​ന്നു. ശോ​ശാ​മ്മ​യ്ക്ക് മു​ന്‍​പ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​വ​രെ​ല്ലാം വി​ര​മി​ച്ചെ​ങ്കി​ലും ത​സ്തി​ക ഒ​ഴി​വാ​ക്കി​യ​തോ​ടെ ശോ​ശാ​മ്മ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് ജോ​ലി പ​ങ്കാ​ളി​ത്ത​വു​മാ​യി സ​ര്‍​വീ​സി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.
വ​ട്ടം​കു​ളം മൃ​ഗാ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്നു​ണ്ടാ​യി​രു​ന്ന പ​ഴ​യ ആ​ല ആ​റ് വ​ര്‍​ഷം മു​ന്‍​പ് പൊ​ളി​ച്ചു​മാ​റ്റി അ​വി​ടെ കു​ടും​ബ​ശ്രീ വി​ല്‍​പ്പ​നകേ​ന്ദ്ര​വും അങ്കണ​വാ​ടി​യും സ്ഥാ​പി​ച്ചു. 30 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ലൂ​ടെ വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ മാ​റി​യ ശോ​ശാ​മ്മ നാ​ട്ടു​കാ​ര്‍​ക്കും ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ്. ശോ​ശാ​മ്മ​യ്ക്ക് ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കും.

Tags : Nattuvishesham Districtnews Shoshamma

Recent News

Corehub Up