x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വള്ളം മറിഞ്ഞുണ്ടായ അപകടം തീരദേശത്തെ ദുഃഖത്തിലാഴ്ത്തി

വെബ് ഡെസ്ക്
Published: August 1, 2026 02:58 AM IST | Updated: August 1, 2026 02:58 AM IST

വ​ള്ളം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട്അറിഞ്ഞ് മ​ന്ത്രി ഷി​ബു ബേ​ബി​ ജോ​ണ്‍.

ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ ദു​ര​ന്തം തീ​ര​ദേ​ശ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ല്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ പൂ​മു​ഖ​ത്ത് വീ​ട്ടി​ല്‍ രാ​ജീ​വ​നാ​ണ് (76) മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തിന്‍റെ മ​രു​മ​ക​ന്‍ പു​ത്ത​ന്‍​തു​റ ക​ടു​വു​ങ്ക​ല്‍ വീ​ട്ടി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍​പി​ള്ള (47), രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ഗൗ​തം കൃ​ഷ്ണ​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ഗൗ​തം കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​കൃ​ഷ്ണ ഭ​ഗ​വാ​ന്‍ (കു​റു​വ​ടി​ക്കാ​ര​ന്‍) വ​ള്ള​ത്തി​ല്‍ 14 പേ​രു​മാ​യി മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്നു.
പു​ലി​മു​ട്ട് ക​ഴി​ഞ്ഞ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, ഫി​ഷ​റീ​സ് വ​കു​പ്പ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക തി​ര​ച്ചി​ല്‍ ഇ​രു​ട്ടു​ന്ന​തു​വ​രെ ന​ട​ത്തി.

ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​യ അ​പ​ക​ടം നാ​ടി​നെ ഒ​രു പോ​ലെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​വി​വ​രം തീ​ര​ത്തെ​ത്തി​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ത്ത് ത​ടി​ച്ചു​കൂ​ടി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ വി​വ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യോ​ടെ​യും ആ​ശ​ങ്ക​യോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന
ജീ​വ​നോ​പാ​ധി​ക്കാ​യി ക​ട​ലി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കു​ണ്ടാ​യ ഈ ​ദു​ര​ന്തം പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ക​ണ്ണീ​രി​ലാ​ഴ്ത്തി. വി​വ​ര​മ​റി​ഞ്ഞ് മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ നീ​ണ്ട​ക​ര തു​റ​മു​ഖ​ത്ത് എ​ത്തി വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി.

 

Tags : Nattuvishesham Districtnews

Recent News

Corehub Up