കൈയോടു കൈ... ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ശുചിത്വ പ്രതിജ്ഞയെടുക്കുന്നു.
അകലക്കുന്നം: സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി അകലക്കുന്നം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികള്‍ ശുചിത്വ റാലിയും എംസിഎഫ് സന്ദര്‍ശനവും നടത്തി.
ചെങ്ങളം എംസിഎഫില്‍ നടന്ന ശുചിത്വ ബോധവത്കരണ ക്ലാസും മാലിന്യങ്ങള്‍ തരംതിരിക്കല്‍ പരിശീലനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ റീന സാബു സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രസ് മാലിനി ഈപ്പന് നന്ദിയും പറഞ്ഞു. ശുചിത്വമിഷന് പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര ശുചിത്വ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി. മാലിന്യങ്ങള്‍ ശാസ്ത്രീയമായി തരംതിരിക്കേണ്ട രീതി പരിചയപ്പെടുത്തി ഹരിതകര്‍മസേനാംഗം ടി.എസ്. ശ്രീജ ക്ലാസെടുത്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിജോ ജോസഫ്, ജോബി ജോമി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇന്‍ ചാര്‍ജ് അജിത്കുമാര്‍, ഹെല്‍ത്ത് ഇന്‍പെക്ടര്‍ സനല്‍ സാം, സന്ധ്യ ജി. നായര്‍, ഹരിതകര്‍മസേന കണ്‍സോർഷ്യം പ്രസിഡന്റ് ലില്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ കൈകളുയര്‍ത്തി ശുചിത്വ പ്രതിജ്ഞയെടുത്തു.
Tags : NattuVishesham DistrictNews