പ്രതീകാത്മക ചിത്രം
ഉപ്പുതറ: വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് സന്തോഷവാർത്ത. മാസങ്ങളായി അടച്ചിട്ട ഗ്ലാസ് ബ്രിഡ്ജ് ഉടനെ തുറക്കും. ദൂരെസ്ഥലങ്ങളിൽനിന്ന് മണിക്കൂറുകൾ യാത്ര ചെയ്ത് എത്തുന്ന വിനോദസഞ്ചാരികൾ പാലം അടച്ച വിവരമറിഞ്ഞ് നിരാശരായി മടങ്ങുകയായിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പാലം തുറക്കുന്നത്.
നിലവിലെ 2.5 കെഎൻ/എം² ബെയറിംഗ് കപ്പാസിറ്റി 5 കെഎൻ/എം ² ആയി ബലപ്പെടുത്തി ലോഡ് ടെസ്റ്റ് നടത്താൻ സർക്കാർ ടെക്നിക്കൽ കമ്മിറ്റി നിർദേശിച്ചിരുന്നു. എൻഐടി കാലിക്കറ്റിലെ വിദഗ്ധരുടെ ഉപദേശപ്രകാരം അപ്ഗ്രേഡ് ജോലികൾ ആരംഭിച്ചു. തുടർന്ന് എൻഐടിയുടെ മേൽനോട്ടത്തിൽ ലോഡ് ടെസ്റ്റ് നടത്തി ഒരു മാസത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. ഭാരത്മാതാ വെഞ്ചേഴ്സും ഡിടിപിസി ഇടുക്കിയും ചേർന്ന് പിപിപി മോഡലിൽ നിർമിച്ച അഡ്വഞ്ചർ പാർക്കിൽ 360 ഡഗ്രി സൂപ്പർ റിയാലിറ്റി ഡോം, 12ഡി വെർച്വൽ റിയാലിറ്റി, ട്രാംപോളിൻ, ബോട്ടിംഗ്, കയാക്കിംഗ് എന്നിവയുമുണ്ട്.