x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ജി​ല്ല വേ​ണം: സേ​നാ​പ​തി വേ​ണു എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 2, 2026 10:50 PM IST | Updated: September 2, 2026 10:50 PM IST

നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഇ​ടു​ക്കി​യെ മ​ല​യോ​ര ജി​ല്ല​യാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നേ​താ​ക്ക​ൾ. ഇ​ടു​ക്കി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മ​ല​യോ​ര ജി​ല്ല രൂ​പീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് സേ​നാ​പ​തി വേ​ണു എം​എ​ൽ​എ പ​റ​ഞ്ഞു. കെ. ​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല രൂ​പീ​ക​രി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ച​ർ​ച്ച​യാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ ജി​ല്ല യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ ലോ​റേ​ഞ്ച് മേ​ഖ​ല​ക​ൾ ഇ​ടു​ക്കി​യി​ൽ​നി​ന്ന് വി​ഭ​ജി​ച്ച് മൂ​വാ​റ്റു​പു​ഴ ജി​ല്ല​യു​ടെ ഭാ​ഗ​മാ​ക്ക​ണം. ഇ​ടു​ക്കി​യെ മ​ല​യോ​ര ജി​ല്ല​യാ​യി നി​ല​നി​ർ​ത്തു​ന്ന​ത് ജി​ല്ല​യി​ലെ വി​ക​സ​ന​ത്തി​ന് ഗു​ണ​ക​ര​മാ​കും.​ നി​ല​വി​ൽ നി​ര​വ​ധി ജി​ല്ലാ ഓ​ഫീ​സു​ക​ൾ തൊ​ടു​പു​ഴ​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വി​സ്തൃ​ത​മാ​യ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഈ ​ഓ​ഫീ​സു​ക​ളി​ൽ എ​ത്താ​ൻ ഹൈ​റേ​ഞ്ച് നി​വാ​സി​ക​ൾ​ക്ക് ഒ​രു ദി​വ​സംവ​രെ ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്.

മ​ല​യോ​ര ജി​ല്ല യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ തൊ​ടു​പു​ഴ​യി​ലെ വി​വി​ധ ഓ​ഫീ​സു​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കോ ഹൈ​റേ​ഞ്ചി​ലെ വി​വി​ധ താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്നും സേ​നാ​പ​തി വേ​ണു എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Senapathi Venu

Recent News

Corehub Up