x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ല്ലൂ​ർ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്രം, മാ​ലാ​ഖ​യെ വ​ണ​ങ്ങാ​ൻ വ​ൻ തി​ര​ക്ക്


Published: October 25, 2025 01:17 AM IST | Updated: October 25, 2025 01:17 AM IST

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാളിനോടനുബന്ധിച്ചു നടന്ന ഊട്ടുനേർച്ച.

ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി. വി​ശ്വാ​സി​ക​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. മാ​ലാ​ഖ​യു​ടെ പ​ന്ത​ലി​ൽ ന​ട​ന്ന നേ​ർ​ച്ച ഊ​ട്ടി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ദാ​സി - ദാ​സ​ൻ സ​മ​ർ​പ്പ​ണം, അ​ടി​മ സ​മ​ർ​പ്പ​ണം, വ​ള സ​മ​ർ​പ്പ​ണം, മ​ൽ​സ്യ സ​മ​ർ​പ്പ​ണം, മാ​ല സ​മ​ർ​പ്പ​ണം വ​ഴി​പാ​ടു​ക​ൾ​ക്കും വി​ശ്വാ​സി​ക​ളു​ടെ വ​ൻ തി​ര​ക്കാ​യി​രു​ന്നു.


ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​ക്കും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​നി​ക്ക​ര മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ൺ​സ​ൻ അ​ന്തി​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ഗോ​ഡ്‌​വി​ൻ ചെ​മ്മ​ണ്ട, ഫാ. ​തേ​ജ​സ് കു​ന്ന​പ്പി​ള്ളി​ൽ, ഫാ. ​ആ​ന്‍റ​ണി മേ​നാ​ച്ചേ​രി എ​ന്നി​വ​ർ സ​ഹ​ക കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.മ​ഴ മാ​റി​നി​ന്ന സാ​യം​സ​ന്ധ്യ​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​വ​ർ​ഷം ചൊ​രി​ഞ്ഞ് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു ന​ട​ന്ന പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി.


സ്വ​ർ​ണ​ക്കു​രി​ശു​ക​ളും മു​ത്തു ക്കു​ട​ക​ളു​മാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​എ​ഡ്വി​ൻ ഐ​നി​ക്ക​ൽ, ഫാ. ​തേ​ജ​സ് കു​ന്ന​പ്പി​ള്ളി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ആ​ന്‍റ​ണി ജോ​ർ​ജ് അ​ക്ക​ര, ഷാ​ജു പ​ടി​ക്ക​ല, ജോ​ഫി ജോ​സ് ചി​റ​മ്മ​ൽ, ജെ​യ്സ​ൻ പോ​ൾ പ്ലാ​ക്ക​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ പോ​ൾ കു​ണ്ടു​കു​ളം, എം.​ഡി. ആ​ന്‍റ​ണി, റാ​ഫി ചെ​മ്മ​ണം, സെ​ബി വ​ല്ല​ച്ചി​റ​ക്കാ​ര​ൻ എ​ന്നി​വ​ർ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.


ഇ​ന്നു​രാ​വി​ലെ 7.30ന് ​മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള റാ​സ ന​ട​ക്കും. എ​ട്ടാ​മി​ടം 31ന് ​ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ നാ​ളെ മു​ത​ൽ 31 വ​രെ ന​ട​ക്കും. 30ന് ​സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​നെ ആ​ദ​രി​ക്കു​ന്ന ദേ​വ​ദൂ​ത​ർ​ക്കൊ​പ്പം ഔ​സേ​പ്പ​ച്ച​നും എ​ന്ന പ​രി​പാ​ടി ന​ട​ക്കും.

Tags : angel

Recent News

Corehub Up