x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണ​വും ഫോ​ണും ക​വ​ര്‍​ന്നു; പ്ര​തി പി​ടി​യി​ല്‍


Published: July 3, 2026 05:19 AM IST | Updated: July 3, 2026 05:19 AM IST

വ​ട​ക​ര: വ​ട​ക​ര​യി​ല്‍ യു​വാ​വി​നെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച് മ​ണ്‍​വെ​ട്ടി കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ല്‍ ഫോ​ണും പ​ഴ്‌​സും ക​വ​ര്‍​ന്ന് ര​ക്ഷ​പ്പെ​ട്ട 19കാ​ര​ന്‍ പി​ടി​യി​ല്‍. വ​യ​നാ​ട് സ്വ​ദേ​ശി മു​ബ​ഷീ​ര്‍ ആ​ണ് വ​ട​ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ പ​തി​നാ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി കാ​ട്ടി​ല്‍​പീ​ടി​ക​യി​ല്‍ ശ്രീ​ജി​ത്തി​നെ​യാ​ണ് ഇ​യാ​ള്‍ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ച​ത്. പേ​രാ​മ്പ്ര​യി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ശ്രീ​ജി​ത്തി​ന്‍റെ ബൈ​ക്കി​ല്‍ വ​ട​ക​ര​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. എ​ടോ​ടി​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ വ​ച്ച് ശ്രീ​ജി​ത്തി​നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ണ്‍​വെ​ട്ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു.

ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ ശ്രീ​ജി​ത്ത് അ​വ​ശ​നാ​യ​തോ​ടെ ക​വ​ര്‍​ച്ച ന​ട​ത്തി പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​രി​ല്‍ എ​ത്തി​യ പ്ര​തി ഫോ​ണി​ലെ സിം ​കാ​ര്‍​ഡ് ന​ശി​പ്പി​ക്കു​ക​യും അ​ന്ന് രാ​ത്രി ക​ണ്ണൂ​രി​ല്‍ ഒ​രു ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

അ​വ​ശ​നാ​യ ശ്രീ​ജി​ത്ത് ഇ​ഴ​ഞ്ഞു​നീ​ങ്ങി സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പ​ടെ കേ​ന്ദ്രീ​ക​രി​ച്ച് വ​ട​ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്.

വ​ട​ക​ര സി​ഐ എ.​വി. ദി​നേ​ശി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യെ മ​ല​പ്പു​റം ച​മ്ര​വ​ട്ട​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര എ​സ്‌​ഐ പി. ​ഷ​മീ​ര്‍, എ​എ​സ്‌​ഐ ഗ​ണേ​ശ​ന്‍, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, രാ​ഹു​ല്‍, എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് അം​ഗം സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up