അഗ്നിക്കിരയായ പലചരക്ക് കടയുടെ മുൻഭാഗം.
ചെറായി: അയ്യമ്പിള്ളി മനപ്പിള്ളി റോഡിൽ ചെറായി കെഎസ്ഇബി സബ്സ്റ്റേഷന് സമീപം മാണിയേലിൽ ബാലകൃഷ്ണന്റെ പലചരക്ക് കടയ്ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയോടെ കടയടച്ച് വീട്ടിൽ ചോറുണ്ണാൻ പോയതായിരുന്നു ബാലകൃഷ്ണൻ.
ഇതിനിടയിലായിരുന്നു തീപിടുത്തം.
പുക ഉയരുന്നത് കണ്ടു നാട്ടുകാരാണ് വിവരമറിയിച്ചത്. ഓടിക്കൂടിയവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീ പൂർണമായി അണയ്ക്കാനായത്. കടയ്ക്കകത്തെ ഭൂരിഭാഗം സാധനങ്ങളും അഗ്നിക്കിരയായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ അറിയിച്ചു.
Tags : fire Nattuvishesham DistrictNews