സ്നേഹസംഗമത്തില്‍നിന്ന്.
കല്‍പ്പറ്റ: വൈത്തിരി പൊലിസ് ജനമൈത്രി സമിതിയുടെ നേതൃത്വത്തില്‍ "കൂടെയുണ്ട് കൂട്ടായി’ എന്ന പേരില്‍ പൊഴുതന ലവ് ഷോര്‍ സ്പെഷല്‍ സ്കൂളില്‍ സ്നേഹസംഗമം നടത്തി.
വിദ്യാലയത്തിലെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥി അഭിജിത്ത് എസ്. നായര്‍ സല്യൂട്ട് നല്കി സ്വികരിച്ചു. ഓണാവധിക്കുശേഷം ആദ്യമായി സ്കൂളിലെത്തിയതിന്റെ സന്തോഷം വിദ്യാര്‍ഥികള്‍ പൊലിസുമായി പങ്കുവച്ചു.
സംഗമം ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്തു. ലോകം വിജയികളുടെത് മാത്രമല്ലെന്നും എല്ലാവര്ക്കും സന്തോഷത്തോടെ ജീവിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ എല്ലാവര്ക്കും പ്രാധാന്യമുണ്ട്. ഓരോ വ്യക്തിക്കും അവരുടേതായ കഴിവുകളുണ്ട്. മത്സരിച്ചു ജീവിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെ ജീവിക്കുന്നതാണ് പ്രധാനമെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. ഡിവൈഎസ്പി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു.
വൈത്തിരി എസ്ഐ. സോബിന്‍, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ ദാമോദരന്‍ ചീക്കല്ലൂര്‍, ജനമൈത്രി കോ ഓര്‍ഡിനേറ്റര്‍ കെ.പി. മുരളീധരന്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്, സ്കൂള്‍ എച്ച്എം സൗമ്യ, ഡോളി പൊഴുതന, ആരിഷ, ജനമൈത്രി സമിതി അംഗങ്ങളായ സി.വി. ദേവസ്യ, അജി പൊഴുതന, സുലൈമാന്‍ അച്ചൂര്, ജോസഫ്, എസ്സിപിഒ കമറുദ്ദീന്, ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, ടാക്സി തൊഴിലാളി പ്രതിനിധികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്നേഹസമ്മാനം നല്കി. ഉദ്ഘാടനച്ചടങ്ങിനുശേഷം പൊലിസുകാരുടെയും വിദ്യാര്‍ഥികളുടെയും ഗാനാപാലപനം നടന്നു. സ്നേഹവിരുന്നോടെയായിരുന്നു സമാപനം.
Tags : Nattuvishesham Districtnews Deepikanews The Janamaithri