x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണ ദി​ന​ത്തി​ല്‍ പ​ണ​വും കാ​റും ക​വ​ര്‍​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 2, 2026 01:51 AM IST | Updated: September 2, 2026 01:51 AM IST

ഇ​സ്മാ​യി​ല്‍

തൊ​ടു​പു​ഴ: തി​രു​വോ​ണ ദി​ന​ത്തി​ല്‍ തൊ​ടു​പു​ഴ പെ​രു​മ്പി​ള്ളി​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നു പ​ണ​വും കാ​റും ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി പ​ട്ടു​വം സ്വ​ദേ​ശി ദാ​റു​ള്‍​സ​ലാ​ഹ് വീ​ട്ടി​ല്‍ ഇ​സ്മാ​യി​ലി​നെ (34) ആ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ലെ വാ​ട​ക​വീ​ട്ടി​ല്‍​നി​ന്നാ​ണ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍​നി​ന്നും മോ​ഷ്ടി​ച്ച സ്വ​ര്‍​ണ​വും പ​ണ​വും കാ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യ പ്ര​തി ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കും സ്വ​ര്‍​ണ​വു​മാ​യാ​ണ് സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ല്‍ തൊ​ടു​പു​ഴ​യി​ൽ ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​നാ​യ തോ​പ്പി​ല്‍ ഷാ​ന​വാ​സ് ഖാ​ന്‍റെ സാ​ന്‍​ട്രോ കാ​റി​നു​പു​റ​മേ പു​തു​ച്ചി​റ ഭാ​ഗ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് 50,000 രൂ​പ​യും മ​റ്റൊ​രു വീ​ട്ടി​ല്‍​നി​ന്നും ഷൂ​സും ക​വ​ര്‍​ന്നു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി മു​ഖം മ​റ​ച്ചാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കൂ​ടി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യം കാ​മ​റ​യി​ല്‍ പ​തി​ഞ്ഞാ​ണ് പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

ഷാ​ന​വാ​സി​ന്‍റെ കാ​റു​മാ​യി ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​ണ് ക​ട​ന്ന​ത്. മോ​ഷ​ണ​ത്തി​നി​ട​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും ഇ​യാ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മോ​ഷ​ണം ന​ട​ത്തു​ന്ന വീ​ടു​ക​ളി​ല്‍​നി​ന്നും ഷൂ​സു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന ഹോ​ബി​യും പ്ര​തി​ക്കു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ്ര​തി​ക്കെ​തി​രേ 50 ക​വ​ര്‍​ച്ച​ക്കേ​സു​ക​ള്‍ ഉ​ള്ള​താ​യി ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സൂ​ച​ന​യു​ള്ള​തി​നാ​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ മോ​ഷ​ണം ന​ട​ത്തി​യ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. തൊ​ടു​പു​ഴ സി​ഐ മ​നേ​ഷ് കെ. ​പൗ​ലോ​സി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​സ്‌​ഐ​മാ​രാ​യ ടി.​എം. ഷം​സു​ദീ​ന്‍, ജി​ബി​ന്‍ ജോ​സ​ഫ്, അ​നീ​ഷ് ജോ​സ്, അ​രു​ണ്‍ ച​ന്ദ്ര​ന്‍, അ​ന​ന്ദു ശേ​ഖ​ര്‍, സി​പി​ഒ​മാ​രാ​യ അ​ജി​മോ​ന്‍, ബാ​ബു സു​രേ​ഷ്, അ​മ​ല്‍, റെ​നീ​ഷ്, അ​തു​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up