x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ളി​കേ​ര ക​ർ​ഷ​ക​രു​മാ​യി മു​ഖാ​മു​ഖം

വെബ് ഡെസ്ക്
Published: September 2, 2026 01:52 AM IST | Updated: September 2, 2026 01:52 AM IST

മു​ക്കം: ലോ​ക നാ​ളി​കേ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മു​ക്കം ന​ഗ​ര​സ​ഭ കൃ​ഷി ഭ​വ​നി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
തെ​ങ്ങ് കൃ​ഷി​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​നു​ള്ള നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് അ​വാ​ർ​ഡ്, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ളി​കേ​ര ക​ർ​ഷ​ക​നു​ള്ള ​കേ​ര കേ​സ​രി അ​വാ​ർ​ഡ് എ​ന്നി​വ ​നേ​ടി​യ ഡോ​മി​നി​ക് മ​ണ്ണ്കു​ശു​മ്പി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​രു​മാ​യി മു​ഖാ​മു​ഖം സം​വ​ദി​ക്കു​ക​യും തെ​ങ്ങി​ന്‍റെ തൈ ​ഉ​ത്പാ​ദ​നം മു​ത​ൽ, ലാ​ഭ​ക​ര​മാ​യ തെ​ങ്ങ് കൃ​ഷി, ജൈ​വ​കൃ​ഷി പ​രി​പാ​ല​ന മു​റ​ക​ൾ എ​ന്നി​വ​യെ​പ്പ​റ്റി മു​ക്കം കൃ​ഷി​ഭ​വ​നി​ൽ ക്ലാ​സ് എ​ടു​ക്കു​ക​യും ചെ​യ്യും. 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up