x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​വ​ള്ളി​യി​ല്‍ 12 വ​യ​സു​കാ​ര​നെ മ​ര്‍​ദി​ച്ച ര​ണ്ട് ബ​ന്ധു​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 2, 2026 01:50 AM IST | Updated: September 2, 2026 01:50 AM IST

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി കാ​ര​ക്കാ​ട്ടി​ല്‍ വാ​ച്ച് മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​രെ കൊ​ടു​വ​ള്ളി പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. പി​തൃ​സ​ഹോ​ദ​ര​നും ഭാ​ര്യ​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ളാ​ണു​ള്ള​ത്. മൂ​ന്നാം പ്ര​തി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നു. വാ​ച്ച് മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​വെ​ള്ള​മൊ​ഴി​ക്കു​ക​യും കാ​ലി​ലെ ന​ഖ​ത്തി​ല്‍ ഈ​ര്‍​ക്കി​ല്‍ ക​യ​റ്റു​ക​യും ചെ​യ്ത​ത​ട​ക്ക​മു​ള്ള ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് ന​ട​ന്ന​ത്.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൊ​ടു​വ​ള്ളി പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ട് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കു​ട്ടി​യും ര​ക്ഷി​താ​വും പ​രാ​തി​യി​ല്ലെ​ന്ന് ആ​ദ്യം മൊ​ഴി ന​ല്‍​കി​യ​തി​നാ​ല്‍ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. പി​ന്നീ​ട് ശി​ശു ക്ഷേ​മ​സ​മി​തി​യു​ടെ അ​ട​ക്കം ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up