x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ്; ട്രി​പ്പി​ൾ നേ​ട്ട​ത്തി​ൽ തി​രു​വ​മ്പാ​ടി

വെബ് ഡെസ്ക്
Published: September 2, 2026 02:01 AM IST | Updated: September 2, 2026 02:01 AM IST

ജയിംസ് ജോഷി, അബ്ദുൾ അസീസ്, ഡോ. ബിന്ദു ജയകുമാർ

തി​രു​വ​മ്പാ​ടി:​സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം അ​ഭി​മാ​ന നേ​ട്ട​ത്തി​ൽ.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശേ​രി​യി​ലെ താ​മ​സ​ക്കാ​രി​യും അ​രീ​ക്കോ​ട് മൂ​ർ​ക്ക​നാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പി​ക​യു​മാ​യ ഡോ: ​ബി​ന്ദു ജ​യ​കു​മാ​ർ, വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി ഇ​ല്ല​ക്ക​ണ്ടി അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​രാ​ണ് നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ.

ഡോ. ​ബി​ന്ദു ജ​യ​കു​മാ​ർ

മ​ല​പ്പു​റം അ​രീ​ക്കോ​ട് മൂ​ർ​ക്ക​നാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ1998 മു​ത​ൽ​സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഡോ. ​ബി​ന്ദു ജ​യ​കു​മാ​ർ. അ​ധ്യാ​പ​ക​വൃ​ത്തി​യാേ​ടൊ​പ്പം ത​ന്നെ അ​ശ​ര​ണ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കു​മാ​യി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തി​വ​രു​ന്ന​ത്. വൃ​ദ്ധ​സ​ദ​ന​ങ്ങ​ളെ​കു​റി​ച്ചു​ള്ള​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി.​
അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് നി​ര​വ​ധി​സ​ഹാ​യ പ​ദ്ധ​തി​ക​ൾ​ക്കും നേ​തൃ​ത്വം കൊ​ടു​ത്തി​ട്ടു​ണ്ട്. മെ​ൻ​സ്ട്രു​റ​ൽ ഹൈ​ജീ​ൻ ട്രെ​യി​നി​ങ് അം​ബാ​സി​ഡ​ർ എ​ന്ന നി​ല​യി​ൽ 500 ല​ധി​കം ട്രെ​യി​നിം​ഗ് ന​ട​ത്തി​യ ഇ​വ​ർ കാ​ഴ്ച പ​രി​മി​തി​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​ജ്ഞാ​ന ദീ​പം പ​ദ്ധ​തി​യി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി പു​സ്ത​ക​ങ്ങ​ളും,പ​ത്ര​ങ്ങ​ളും​വാ​യി​ച്ച് കൊ​ടു​ത്ത്ശ​ബ്ദ ദാ​നം (ഓ​ഡി​യോ ലൈ​ബ്ര​റി )പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ജെ​യിം​സ് ജോ​ഷി

താ​മ​ര​ശേ​രി രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ജ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക്കു കീ​ഴി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യും പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യും ന​ട​ത്തി​യ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്.

സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​ക​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ക​യും വി​വി​ധ ഇ​ന​ങ്ങ​ളി​ൽ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭ​വ​ന​ര​ഹി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മൊ​രു​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കി​യ ‘സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്’ പ​ദ്ധ​തി​യി​ലൂ​ടെ 12 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

2014-ൽ ​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ന​ല്ല​പാ​ഠം ജി​ല്ലാ, സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ലും ന​ല്ല​പാ​ഠം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. മി​ക​ച്ച കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്കു​ള്ള അം​ഗീ​കാ​ര​വും ല​ഭി​ച്ചു.​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു.​പി. സ്കൂ​ൾ, കൂ​ട​ര​ഞ്ഞി സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി. സ്കൂ​ൾ, വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പു​ല​മാ​യ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി, ക​ര​നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി.

ഇ​ല്ല​ക്ക​ണ്ടി അ​ബ്ദു​ൽ അ​സീ​സ്

37 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന സേ​വ​ന​ത്തി​ന് കേ​ര​ള സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് (എ​ൽ​പി വി​ഭാ​ഗം) നേ​ടി ഇ​ല്ല​ക്ക​ണ്ടി അ​ബ്ദു​ൽ അ​സീ​സ്. അ​ധ്യാ​പ​ക​നെ​ന്ന നി​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം, വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ സം​സ്ഥാ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

26 വ​ർ​ഷം പ്രൈ​മ​റി അ​ധ്യാ​പ​ക​നാ​യും 11 വ​ർ​ഷം പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​സീ​സ് മാ​സ്റ്റ​ർ, അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന വീ​ട്ടി​ക്കു​ത്ത് ഗ​വ. എ​ൽ.​പി സ്കൂ​ളി​നെ 115 കു​ട്ടി​ക​ളി​ൽ നി​ന്ന് 405 കു​ട്ടി​ക​ളു​ള്ള വി​ദ്യാ​ല​യ​മാ​ക്കി ഉ​യ​ർ​ത്തി. ചെ​ങ്ങ​ര ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 172-ൽ ​നി​ന്ന് 300-ലേ​റെ​യാ​ക്കു​ന്ന​തി​ലു നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.​ഗോ​ത്ര​വ​ർ​ഗ മ്യൂ​സി​യം, മ​ൾ​ട്ടി​മീ​ഡി​യ ലൈ​ബ്ര​റി, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക്, മി​ക​ച്ച ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, കി​ഡ്സ് ക​മാ​ൻ​ഡോ തു​ട​ങ്ങി​യ നൂ​ത​ന സം​രം​ഭ​ങ്ങ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ചി​റ​പ്പാ​ലം പി.​എം.​എ​സ്.​എ എ​ൽ.​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സ​ജീ​ന​യാ​ണ് ഭാ​ര്യ. അ​ന​സ് അ​ലി, അ​മീ​ൻ ബാ​സി​ൽ, ഹം​ന എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up