x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ന് എ ​പ്ല​സ് അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: July 31, 2026 01:23 AM IST | Updated: July 31, 2026 01:23 AM IST

ജൂബി​ലി മി​ഷ​ൻ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ അ​വാ​ർ​ഡ്ദാ​ന​ച്ച​ട​ങ്ങ്

തൃ​ശൂ​ർ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യ​ഭ്യാ​സ​രീ​തി​ക​ളും അ​ക്കാ​ദ​മി​ക് മി​ക​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന ക്യു​എ​എ​സ് വി​ല​യി​രു​ത്ത​ലി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡാ​യ എ ​പ്ല​സ് നേ​ടി ജൂ​ബി​ലി മി​ഷ​ൻ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങും നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പോ​ളി​സി ആ​ൻ​ഡ് ക്വാ​ളി​റ്റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ശി​ല്പ​ശാ​ല​യും ന​ട​ത്തി. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ്ദാ​ന​വും നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജൂ​ഡി എ​ഡി​റ്റ് ചെ​യ്ത മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ പ്രൊ​സീ​ജ്യ​ർ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി ബെ​ർ​ക്കു​മ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സൈ​മ​ണ്‍ ത​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൻ ചെ​റു​വ​ത്തൂ​ർ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, ക്യു​എ​എ​സ് നോ​ഡ​ൽ ഓ​ഫീ​സ​റും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ സി​സ്റ്റ​ർ ഡോ. ​ട്രീ​സ ആ​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ശി​ല്പ​ശാ​ല​യ്ക്ക് ഡോ. ​സൈ​മ​ണ്‍ ത​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി. അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : 'A Plus' Accreditation NattuVishasham DistrictNews

Recent News

Corehub Up