x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ക​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു


Published: April 25, 2026 02:46 AM IST | Updated: April 25, 2026 02:46 AM IST

ഇ​രി​ക്കൂ​ർ: ചെ​ങ്ക​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ബ്ലാ​ത്തൂ​ർ ക​ള്ള് ഷാ​പ്പി​ന് സ​മീ​പ​ത്തെ താ​ഴെ​പു​ര​യി​ൽ യ​ദു ​പ്ര​കാ​ശാ​ണ് (26) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ഇ​രി​ക്കൂ​ർ -ക​ല്യാ​ട് -ബ്ലാ​ത്തൂ​ർ റോ​ഡി​ൽ തീ​ക്കു​ഴി​ച്ചാ​ൽ മു​ത്ത​പ്പ​ൻ​ക്ഷേ​ത്രം റോ​ഡ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രി​ക്കൂ​റി​ൽ നി​ന്ന് തീ​ക്കു​ഴി​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ ചെ​ങ്ക​ൽ​ലോ​റി​യും പോ​ളി​ഷ് ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന യ​ദു പ്ര​കാ​ശ് ഓ​ടി​ച്ച ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യ​ദു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ബൈ​ക്കി​ൽ കൂടെയുണ്ടായിരുന്ന സു​ഹൃ​ത്ത് അ​തു​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​തു​ലി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് വീ​ട്ടി​ലെ​ത്തി​ക്കുന്ന മൃതദേഹം ഉ​ച്ച​യോ​ടെ സം​സ്കരി​ക്കും. ബ്ലാ​ത്തൂ​രി​ലെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി പ്ര​കാ​ശ​ന്‍റെ​യും ഇ​രി​ക്കൂ​ർ സി​ദ്ദി​ഖ് ന​ഗ​റി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​രി റോ​ജ​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച യ​ദു പ്ര​കാ​ശ്. സ​ഹോ​ദ​ര​ൻ: വി​ധു പ്ര​കാ​ശ്.

Tags : A young biker died after lorry and a bike collided

Recent News

Corehub Up