x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ഴി റെ​യി​ൽ​വേഗേ​റ്റി​ൽ ച​ര​ക്കുലോ​റി​യി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: July 30, 2026 10:41 PM IST | Updated: July 30, 2026 10:41 PM IST

ലോ​റി​യി​ടി​ച്ച് തകർന്ന തകഴി റെയിൽവേഗേറ്റ്.

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ൽ ച​ര​ക്കുലോ​റി​യി​ടി​ച്ച് അ​പ​ക​ടം. റെ​യി​ൽ​വേ ക്രോ​സ് അ​ട​ച്ച​തി​നാ​ൽ യാ​ത്ര ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽനി​ന്ന് തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് പോ​യ പാ​ഴ്സ​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്രെ​യി​ൻ വ​രു​ന്ന​തി​നു മു​ൻ​പാ​യി ഗേ​റ്റ് അ​ട​ച്ച​പ്പോ​ൾ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന വാ​ഹ​നം ക്രോ​സ് ബാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ക്രോ​സ് ബാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ലോ​റി​യും വാ​ഹ​ന​വും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റി.

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഗേ​റ്റ് തു​റ​ന്നു. ഗേ​റ്റ് അട​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽനി​ന്നും തി​രു​വ​ല്ല​യി​ൽനി​ന്നു​മു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ത​ക​ഴി​യി​ൽ യാത്ര അ​വ​സാ​നി​പ്പി​ച്ചു. ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ റ​ദാ​ക്കി.

ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​കാ​നു​മ​തി ല​ഭി​ച്ച​തി​ന് ശേ​ഷം മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങി. അ​ടി​യ​ന്തി​ര​മാ​യി മേ​ൽ​പ്പാ​ലം നി​ർ​മി​ച്ച് യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : railway gate NattuVishasham DistrictNews

Recent News

Corehub Up