എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ തൂഫാൻ കർമ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കർമപദ്ധതികൾ വാർഡ് മെംബർ ടി.ജി. രാജു വിശദീകരിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ ബഷീർ പനോലൻ, എൻ.കെ. കുഞ്ഞുണ്ണി, ടോമി, സാബു പൊേ·ലിൽ, ഫിറോസ്, അജീഷ്, രജിത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഷീദ്, അംഗങ്ങളായ സുരേഷ് ബാബു, ഹരിദാസൻ, പഞ്ചായത്ത് സെക്രട്ടറി വിജയകല, ഡോ. മനോജ് എന്നിവർ പ്രസംഗിച്ചു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് വിളംബര ജാഥയും ലഹരിവിരുദ്ധ പ്രതിജ്ഞ, തെരുവുനാടകം, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും.വിവിധ സ്കൂളുകളിൽനിന്നായി ജെആർസി, എൻസിസി, സ്കൗട്ട്, എസ്പിസി എൻഎസ്എസ് വോളണ്ടിയർമാർ, മതനേതാക്കൾ, മൂത്തേടം യുവജന കൂട്ടായ്മ, യൂത്ത് ക്ലബുകൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവരെ വിളംബരറാലിയിൽ പങ്കെടുപ്പിക്കും.
സെപ്തംബർ ഒന്നു മുതൽ 30 വരെ നീണ്ടുനിൽക്കുന്ന കർമ പരിപാടി ഒക്ടോബർ രണ്ടിന് സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചുലഹരിവിരുദ്ധ മാസാചരണ സമാപനം: പോരാട്ടത്തിന്റെ പുതിയ തുടക്കം
എടക്കര: മാനന്തവാടി രൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ "ബിയോണ്ട് ദി ബസ്’ ലഹരിവിരുദ്ധ മാസാചരണത്തിന് മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിൽ സമാപനമായി. സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനമല്ലിത്. മറിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പുതിയ തുടക്കമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രധാനാധ്യാപകൻ ടി.ജെ. റോബി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേയുള്ള പ്രതിജ്ഞയോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.
ചടങ്ങിൽ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ജൂണ്‍ 26 മുതൽ ജൂലൈ 26 വരെ വിവിധ മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ, കൂട്ടയോട്ടം, കൈയൊപ്പ് ശേഖരണം, സർവമത പ്രാർഥന, വീഡിയോ പ്രദർശനം, വീഡിയോ നിർമാണം, ഭവന സന്ദർശന ബോധവത്കരണം, സർവേ, വണ്‍ മില്യൻ തൂഫാൻ ഗോൾ, ഹ്യൂമൻ ഫോർമേഷൻ, സ്വയം പ്രതിരോധ പരിശീലനം, ലഹരിവിരുദ്ധ റാലി, സ്റ്റിക്കർ കാന്പയിൻ, ലഘുലേഖ വിതരണം, എക്സിബിഷൻ, ഫ്ളാഷ് മോബ്, കവിതാലാപനം, പ്രതിജ്ഞ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്കൂളിലെ കായികതാരങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ് കമ്മിറ്റി അംഗങ്ങളായ ഗീതു, ലിബിന, സിസ്റ്റർ ലിൻസി, ഡിൽന, ജിന്റിഷ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews