മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ത്രിതല പഞ്ചായത്ത് ഫണ്ട് വലിയ രൂപത്തിൽ വെട്ടിക്കുറച്ചിരിക്കുകയാണന്നും ഇത് വികസന പ്രവർത്തനങ്ങളെ വലിയ രൂപത്തിൽ ബാധിക്കുമെന്നും സമരക്കാർ പറഞ്ഞു. ഗ്രാമീണ റോഡുകളുടെ വികസനം ഉൾപ്പെടെ, വ്യക്തിഗത ആനുകൂല്യങ്ങളും, കാർഷിക മേഖലയുടെ സഹായവും, വനിതകളും കുടുംബശ്രീക്കാരും ഭിന്നശേഷിക്കാറുമായ ജനങ്ങളെ ആകെ സംരക്ഷിക്കാനുള്ള നടപടികളും, നീർച്ചാലുകളുടെ സംരക്ഷണവും ഒക്കെ പ്രതിസന്ധിയിലാവും. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സമരം സംഘടിപ്പിച്ചത്. കൊടിയത്തൂർ അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കാളികളായി.
മാർച്ചിന് ശേഷം നടന്ന ധർണ സിപിഎം ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജോണി എടശേരി, നാസർ കൊളായി, ഇ. രമേശ്ബാബു, ഗുലാം ഹുസൈൻ കൊളക്കാടൻ, ടി.വി. മാത്യു, ഇ. അരുൺ, സി. ഹരീഷ് പ്രസംഗിച്ചു.
Tags : nattu vishesham Action taken curtail the project