ദേശീയ കർഷക ഫെഡറേഷൻ കാർഷികമേള ജലവിഭവ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: പ്രശ്നബാധിത മേഖലകളിൽ അതതു ജനവിഭാഗങ്ങളുടെ അനുഭവ സമ്പത്തും പ്രായോഗിക നിർദേശങ്ങളും പരിഗണിച്ച് പരിഹാരനടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്.
ദേശീയ കർഷക ഫെഡറേഷൻ കോട്ടയം വൈഎംസിഎയിൽ സംഘടിപ്പിക്കുന്ന കാർഷികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോർജ് മുല്ലക്കര അധ്യക്ഷത വഹിച്ചു.
അന്തർദേശീയ കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ സെക്രട്ടറി ഷൈജു വർഗീസ്, ഡോ. കെ. അജിത്, വി. വിജീഷ്, ശ്രീവൽസൻ ഗോവിന്ദൻ, കെ.സി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam