അടിമാലി ചീയപ്പാറയ്ക്കു സമീപമുണ്ടായ മണ്ണിടിച്ചിൽ.
അടിമാലി: അടിമാലി മേഖലയിൽ പെയ്ത കനത്ത മഴയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം മണ്ണിടിഞ്ഞു. മരങ്ങൾ അടക്കം റോഡിലേക്ക് ഇടിഞ്ഞുവീണതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രദേശവാസികളും ഡ്രൈവർമാരും ചേർന്ന് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇന്നലെ ഉച്ചയോടെയായിന്നു സംഭവം. കഴിഞ്ഞ ദിവസം ദേവികുളം മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.