x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല്യ​മു​ള്ള ഔ​ഷ​ധ​നി​ർ​മാ​ണ​ത്തി​ൽ മു​ന്നേ​റ്റം: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: August 1, 2026 02:56 AM IST | Updated: August 1, 2026 02:56 AM IST

ധാ​ര​ണാ​പ​ത്രം കൈ​മാ​റ​ലും സെ​മി​നാ​റും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ലെ നെ​യ്യി​ൽ​പോ​ലും മാ​യ​മു​ള്ള ഇ​ക്കാ​ല​ത്ത് മൂ​ല്യ​മു​ള്ള ആ​യു​ർ​വേ​ദ​ഒൗ​ഷ​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ആ​യു​ഷ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന ഒൗ​ഷ​ധ​സ​സ്യ​ബോ​ർ​ഡ് ഏ​റെ മു​ന്നേ​റി​യെ​ന്നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഹോ​ട്ട​ൽ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ന​ട​ന്ന ഒൗ​ഷ​ധ​സ​സ്യ​കൃ​ഷി ധാ​ര​ണാ​പ​ത്രം കൈ​മാ​റ​ലും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഔ​ഷ​ധ​ങ്ങ​ളു​ടെ ഗു​ണ​മേ​ൻ​മ​യാ​ണ് ആ​യു​ർ​വേ​ദ​ചി​കി​ത്സ​യി​ൽ പ്ര​ധാ​ന​ഘ​ട​കം. മൂ​ല്യ​മി​ല്ലാ​ത്ത ഒൗ​ഷ​ധ​ങ്ങ​ൾ രോ​ഗം വ​ർ​ധി​പ്പി​ക്കും. ഇ​തു​കൊ​ണ്ടാ​ണ് ഒൗ​ഷ​ധ​നി​ർ​മാ​ണ​ത്തി​നാ​യി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച​ത്. ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളു​ടെ സ്ഥ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത​ട​ക്കം സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം കൊ​ടു​ത്തി​ട്ടു​ണ്ട്. നെ​ൽ​കൃ​ഷി​യ​ട​ക്കം കേ​ര​ള​ത്തി​ൽ കൃ​ഷി​പാ​ര​ന്പ​ര്യം പി​ന്നാ​ക്ക​മാ​ണെ​ന്നും ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഒ​രേ മ​ന​സോ​ടെ മു​ന്നേ​റാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, കൗ​ണ്‍​സി​ല​ർ പൂ​ർ​ണി​മ സു​രേ​ഷ്, ഒൗ​ഷ​ധി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എം. ല​താ​കു​മാ​രി, സീ​താ​റാം ആ​യു​ർ​വേ​ദ ഫാ​ർ​മ​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ഡി. രാ​മ​നാ​ഥ​ൻ, എ​വി​എ ചോ​ല​യി​ൽ ഹെ​ൽ​ത് കെ​യ​ർ മെ​ഡി​മി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​വി. അ​നൂ​പ്, എ​സ്എ​ൻ​എ ഒൗ​ഷ​ധ​ശാ​ല മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​ടി.​എ​ൻ. വാ​സു​ദേ​വ​ൻ മൂ​സ്, മ​റ്റ​ത്തൂ​ർ ലേ​ബ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ഒൗ​ഷ​ധ​സ​സ്യ​ബോ​ർ​ഡ് സീ​നി​യ​ർ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ ഡോ. ​ഒ.​എ​ൻ. പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : valuable medicines NattuVishasham DistrictNews

Recent News

Corehub Up