അഗളിയിൽ സംഘടിപ്പിച്ച മാലിന്യമുക്ത- പകർച്ചവ്യാധിമുക്ത കാന്പയിൻ
അഗളി: അഗളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത- പകർച്ചവ്യാധിമുക്ത കാമ്പയിൻ നടത്തി. എസ്ടി പ്രൊമോട്ടർമാർക്കും സിഡിഎസ് പേഴ്സൺമാർക്കുമാണ് കാന്പയിൻ സംഘടിപ്പിച്ചത്.
അഗളി ഇഎംഎസ് ടൗൺഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ റിസോഴ്സ്പേഴ്സൺ കെ. പ്രതാപൻ, അഗളി സിഎച്ച്എസ്സി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഫ്രാൻസിസ്, പിഎച്ച്എൻ ജാൻസി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനു ചാക്കോ സ്വാഗതവും സൂപ്രണ്ട് ആദർശ് എബ്രഹാം നന്ദിയും പറഞ്ഞു.