ഡീന്‍ ഡോ. കെ.ജെ. വര്‍ഗീസും ഇന്തോനേഷ്യയിലെ പ്രതിനിധികളും.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് അഞ്ച് ഇന്തോനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
ഇന്തോനേഷ്യയിലെ സര്‍വകലാശാലകളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലാണ് വിവിധ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. യൂണിവിസ്റ്റാസ് മുഹമ്മദീയ, പാലു സ്റ്റേറ്റ് ഇസ്ലാമിക് യൂണിവേഴ്സിറ്റി, മക്കാസര്‍ യൂണിവിസ്റ്റാസ് മുഹമ്മദീയ, മെഡാന്, മാരിടൈം യൂണിവേഴ്സിറ്റി, മക്കാസര്‍, മുഹമ്മദീയ യൂണിവേഴ്സിറ്റി, ബോണെ എന്നീ യൂണിവേഴ്സിറ്റികളുമായാണ് ധാരണയായത്. ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, സംയുക്ത പഠനപദ്ധതികള്‍, കോണ്‍ഫറന്‍സുകള്‍, ശില്പശാലകള് എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ക്രൈസ്റ്റ് കോളജിനുവേണ്ടി ഇന്റര്‍നാഷണല്‍ അഫയേഴസ് ഡീനായ ഡോ. കെ.ജെ. വര്‍ഗീസ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള പഠന ഗവേഷണ അവസരങ്ങള്‍ ലഭ്യമാകുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അറിയിച്ചു. ക്രൈസ്റ്റ് കോളജിന് 60 ഓളം വിദേശ സര്‍വകലാശാലകളുമായി പഠന ഗവേഷണ രംഗത്ത് ധാരണയുണ്ട്.
Tags : Nattuvishesham Districtnews Agreement