x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​നാ​ശം; ധ​ന​സ​ഹാ​യ​ത്തി​ന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 18, 2026 10:37 PM IST | Updated: August 18, 2026 10:37 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ പെ​യ്തി​റ​ങ്ങി​യ ക​ന​ത്ത മ​ഴ​യി​ലും കൊ​ടു​ങ്കാ​റ്റി​ലും വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ടപ​രി​ഹാ​രം ന​ല്‍​കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. വാ​ഴ, നെ​ല്ല്, തെ​ങ്ങ്, ക​വു​ങ്ങ്, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള​ക​ള്‍ ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

പ്ര​കൃ​തി​ക്ഷോ​ഭ ബാ​ധി​ത​രാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​നും വി​ള ഇ​ന്‍​ഷ്വറ​ന്‍​സി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

കൃ​ഷി​വ​കു​പ്പി​ന്‍റെ സ​മ​ഗ്ര പോ​ര്‍​ട്ട​ലാ​യ aims.kerala.gov.in വ​ഴി ഓ​ണ്‍​ലൈ​നാ​യോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യോ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച് 15 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

സം​സ്ഥാ​ന വി​ള ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് തു​ക​യും, മ​റ്റു​ള്ള​വ​ര്‍​ക്ക് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍നി​ന്നു​ള്ള സ​ഹാ​യ​വു​മാ​ണ് ല​ഭ്യ​മാ​കു​ക.

ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, ഭൂ​നി​കു​തി ചീ​ട്ട് (പാ​ട്ട​ക​ര്‍​ഷ​ക​ര്‍ പാ​ട്ട​ക്ക​രാ​ര്‍), കൃ​ഷി​യി​ട​ത്തി​ന്‍റെ ഫോ​ട്ടോ, ഇ​ന്‍​ഷ്വറ​ന്‍​സ് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ വേ​ണ്ട രേ​ഖ​ക​ള്‍.

കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രു​ടെ ഫീ​ല്‍​ഡ്ത​ല പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അ​ര്‍​ഹ​മാ​യ തു​ക ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് എ​ത്തും.

Tags : Local News Nattuvishesham Agricultural damage financial assistance

Recent News

Corehub Up