x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക്ക് കൃ​ഷി മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ


Published: June 23, 2026 07:44 AM IST | Updated: June 23, 2026 07:44 AM IST

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ കൃ​ഷി, ക്ഷീ​ര, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​താ​യി മ​ല​ബാ​ർ ഡ​യ​റി ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എം​ഡി​എ​ഫ്എ) സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പാ​ലി​ന്‍റെ സം​ഭ​ര​ണ​വി​ല ലി​റ്റ​റി​ന് 10 രൂ​പ വ​ർ​ധി​പ്പി​ക്കു​ക, മി​ൽ​മ​യു​ടെ വി​ല​നി​ർ​ണ​യ ചാ​ർ​ട്ട് പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന നി​വേ​ദ​ന​വു​മാ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​നെ സ​മീ​പി​ച്ചു.

തു​ട​ർ​ന്ന് ക്ഷീ​ര, മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി​യെ അ​ദ്ദേ​ഹം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ധാ​ര​ണ​യാ​കു​ക​യും ചെ​യ്ത​താ​യി എം​ഡി​എ​ഫ്എ ഭാ​രി​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​ദ് മോ​ങ്ങ​വും കൃ​ഷി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ലി​നി, ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം അ​റ​യ്ക്ക​ൽ, അ​ജോ ത​വി​ഞ്ഞാ​ൽ, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രും നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു ത​രി​ശു​നി​ല​ങ്ങ​ളി​ൽ ചോ​ള​കൃ​ഷി​ക്ക് 50 ശ​ത​മാ​നം വി​ത്തുവ​ള സ​ബ്സി​ഡി ന​ൽ​കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ചോ​ള തീ​റ്റ​പ്പു​ല്ല് ന​ഴ്സ​റി​ക​ൾ ആ​രം​ഭി​ക്കു​ക, വൈ​ക്കോ​ൽ ശേ​ഖ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക, സൈ​ലേ​ജ് യൂ​ണി​റ്റു​ക​ൾ​ക്ക് സാ​ങ്കേ​തി​ക സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, ഡ​യ​റി ഫാം ​ലൈ​സ​ൻ​സ് അ​നു​മ​തി ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​ക്കു​ക, ഉ​ത്പാ​ദ​ന​ച്ചെ​ല​വ് പ​ഠി​ക്കാ​ൻ സ്ഥി​രം ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലു​ണ്ട്.

Tags : nattu vishesham Agriculture Minister's dairy farmers'

Recent News

Corehub Up