x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് എ​ഐ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: July 31, 2026 11:04 PM IST | Updated: July 31, 2026 11:04 PM IST

സ​മ്പൂ​ർ​ണ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ക്കു​ന്നു.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കും നി​ർ​മി​ത​ബു​ദ്ധി​യി​ൽ (എ​ഐ) പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും എ​ക്സൈ​സ്, സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രു​ടെ​യും ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളു​ടെ സ​മ്പൂ​ർ​ണ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഐ പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട ആ​വ​ശ്യ​ക​ത ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും കു​ടും​ബ​ശ്രീ പ​ര​മ്പ​രാ​ഗ​ത​മാ​യ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ മാ​റ്റി വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്കും പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കും ചു​വ​ടു​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ദേ​ശ ഭാ​ഷ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ൽ​ക​ണം. ഇ​ത് ആ​ല​പ്പു​ഴ പോ​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം. ​സ​ന്തോ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ടി​ജി​ൻ ജോ​സ​ഫ്, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ര​ഞ്ജി​ത്ത്, ന​ഗ​ര​സ​ഭാം​ഗം ഷേ​ർ​ളി ആ​ന്‍റ​ണി, ആ​ല​പ്പു​ഴ നോ​ർ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഹെ​ല​ൻ ഫെ​ർ​ണാ​ണ്ട​സ്, ആ​ല​പ്പു​ഴ സൗ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ലാ മോ​ഹ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ന്താ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ 72 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സു​ക​ളു​ടെ​യും എ​ട്ട് ന​ഗ​ര​സ​ഭാ സി​ഡി​എ​സു​ക​ളു​ടെ​യും സ​മ്പൂ​ർ​ണ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​മാ​ണ് ച​ട​ങ്ങി​ൽ ന​ട​ന്ന​ത്.

Tags : AI training NattuVishasham DistrictNews

Recent News

Corehub Up