ഷിബു പീറ്റർ
പാലാ: പീറ്റര്‍ ഫൗണ്ടേഷന് ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനുമായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിന് അമേരിക്കയിലെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ ഹ്യുമാനിറ്റി സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.
വൃക്കരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും ആരോഗ്യരംഗത്തെ ബോധവത്കരണത്തിനുമായി ദീര്‍ഘകാലമായി നടത്തിവരുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കിയും അര്‍ഹരായ നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
അമേരിക്കയിലെ കെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് അംഗവും ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി ബോര്‍ഡ് മെമ്പറുമായ ഷിബു പീറ്റര്‍ വിവിധ സന്നദ്ധ സംഘടനകളുമായും റോട്ടറി ക്ലബ്ബുകളുമായും സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
Tags : Excellence Award Nattuvishesham DistrictNews