x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​സ​ഭ സീ​ൽ ചെ​യ്ത ഹോ​ട്ട​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് 20 ല​ക്ഷത്തിന്‍റെ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: November 20, 2026 06:04 AM IST | Updated: November 20, 2026 06:04 AM IST

പ്രതീകാത്മക ചിത്രം

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തി​രു​ന്ന ഹോ​ട്ട​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി 20 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ട​ത്തി​യ​താ​യി പ​രാ​തി. ഇ​രു​മ്പ​നം സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള്ള എ​ടി​എ​ഫ് അ​ര​മ​ന ഹോ​ട്ട​ലി​ൽ നി​ന്നും അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​താ​യാ​ണ് കെ​ട്ടി​ട ഉ​ട​മ പ​രാ​തി ന​ൽ​കി​യ​ത്.

കെ​ട്ടി​ട​ത്തി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. നി​കു​തി​യും മ​റ്റ് കു​ടി​ശി​ക​ക​ളും അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​ന് വൈ​കി​ട്ട് പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി ഹോ​ട്ട​ലി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​ട​ത്തി​ക്കൊ​ണ്ടു പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തൃ​പ്പൂ​ണി​ത്തു​റ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഹി​ൽ​പാ​ല​സ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Tags : hotel sealed was broken nattuvishesham local news Complaint filed alleging that lock of a hotel

Recent News

Corehub Up