പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഡോക്ടറുടെ അശ്രദ്ധമൂലം സൂചി വിദ്യാർഥിനിയുടെ തൊണ്ടയിൽ കുടുങ്ങിയെന്ന് ആക്ഷേപം. എക്സ്റേയിലും സ്കാനിംഗിലും സൂചി ആമാശയത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അരുവിക്കര വട്ടക്കുളം തെക്കനത്ത് മേലെ ലൈൻ "ശിവാത്മിക'യിൽ പി. സീമയുടെ മകൾ പ്ലസ്ടു വിദ്യാർഥിനി ദേവിശ്രീക്കാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ 31നു വൈകുന്നേരം അരുവിക്കരയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിൽ റൂട്ട് കനാൽ ചികിത്സക്കിടയിലാണ് ഡോക്ടറുടെ കൈയിൽനിന്നും സൂചി കുട്ടിയുടെ തൊണ്ടയിലൂടെ ആമാശയത്തിലെത്തിയത്. ചികിത്സപ്പിഴവ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ അരുവിക്കര പൊലീസിനെ സമീപിച്ചിരിക്കുകയാണ്. മേൽനടപടികൾ സ്വീകരിക്കുമെന്ന് അരുവിക്കര പൊലിസ് പറഞ്ഞു.
Tags : Needle Nattuvishesham DistrictNews DeepikaNews