ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: ബൈബിള്‍ പരിഭാഷയിലൂടെ വിവര്ത്തനമേഖലയ്ക് ഊര്‍ജം നല്കിയ വ്യക്തിയാണ് കായംകുളം ഫിലിപ്പോസ് റമ്പാനെന്ന് ഓര്‍ത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രസനാധിപന് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത. അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ നടന്ന വേദരത്ന പുരസ്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടവക വികാരി ഫാ. ജിജു ജോണ്‍ വയലിറക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന് വേദ രത്ന പുരസ്കാരം സമര്‍പ്പിച്ചു. ഭീഷണികള്‍ക്കും സമ്മര്‍ദത്തിനും വഴങ്ങാതെ ധീരമായി തന്റെ ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് ഡോ. സിസാ തോമസെന്ന് മാര്‍ അപ്രേം ചൂണ്ടിക്കാട്ടി. അഴിമതിയുടെ കറപുരളാതെ സത്യത്തിനും നീതിക്കും വേണ്ടി നില കൊള്ളുന്ന വ്യക്തിത്വമാണ് ഡോ. സിസയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടവക സഹ വികാരി ഫാ. അനുപ് ജോര്‍ജ്, പ്രഫ. ഡി. കെ. ജോണ്‍, ഇടവക ട്രസ്റ്റി ബാബു കുളത്തൂർ, സെക്രട്ടറി രാജന് തിരുമുറ്റം, പെരുന്നാള്‍ കണ്‍വീനര്‍ ബേബി ജോൺ, പ്രോഗ്രാം കണ്‍വീനര്‍ ഷിബു ചിറക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
Tags : Sisa Thomas bible NattuVishesham DistrictNews