x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​ം: പ​​താ​​കപ്ര​​യാ​​ണം ന​​ട​​ത്തി

വെബ് ഡെസ്ക്
Published: August 1, 2026 12:06 AM IST | Updated: August 1, 2026 12:06 AM IST

അ​​ല്‍​ഫോ​​ന്‍​സ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് നടത്തിയ പ​​താ​​ക പ്ര​​യാ​​ണം.

കു​​ട​​മാ​​ളൂ​​ര്‍: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഇ​​ന്നു ന​​ട​​ത്തു​​ന്ന അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി പ​​താ​​ക പ്ര​​യാ​​ണം ന​​ട​​ത്തി. ആ​​ര്‍​പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പം പ​​ള്ളി​​യി​​ല്‍ മി​​ഷ​​ന്‍​ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ലി​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍​നി​​ന്ന് അ​​ല്‍​ഫോ​​ന്‍​സ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കാ​​ണ് പ്ര​​യാ​​ണം ന​​ട​​ത്തി​​യ​​ത്.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ഡോ. വ​​ര്‍​ഗീ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ലി​​ന്‍റെ​​യും അ​​സി​. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ മാ​​മ്പ​​റ​​യു​​ടെ​​യും ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ജോ​​സ് പ​​റ​​പ്പ​​ള്ളി കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ക്രി​​സ്റ്റോ സു​​നി​​ലി​​ന് മി​​ഷ​​ന്‍​ലീ​​ഗ് പ​​താ​​ക കൈ​​മാ​​റി.

പ്ര​​യാ​​ണം അ​​ല്‍​ഫോ​​ന്‍​സ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഒ​​ഫേ​​ല്‍ ബി​​നോ​​യി കു​​ര്യ​​ന്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി. തു​​ട​​ര്‍​ന്ന് ഫാ. ​​ജോ​​സ് പ​​റ​​പ്പ​​ള്ളി​​യി​​ലി​​ന്‍റെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു. ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ.​​ഡോ. ജോ​​യി ജോ​​ര്‍​ജ് മം​​ഗ​​ല​​ത്ത് സ​​ന്ദേ​​ശം ന​​ല്‍​കി.

കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സി​​റി​​ള്‍ ക​​ള​​രി​​ക്ക​​ല്‍, അ​​തി​​രൂ​​പ​​ത ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ജെ​​സ്‌​ലി​​ന്‍ തോ​​മ​​സ് ജെ​​എ​​സ്, അ​​ല്‍​ഫോ​​ന്‍​സാ ഭ​​വ​​ന്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ എ​​ലൈ​​സ് മേ​​രി എ​​ഫ്‌​​സി​​സി, അ​​തി​​രൂ​​പ​​ത ഓ​​ര്‍​ഗ​​നൈ​​സിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ടി​​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ന്‍, തീ​​ര്‍​ഥാ​​ട​​ന ക​​മ്മി​​റ്റി ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ സാ​​ലി​​ച്ച​​ന്‍ തു​​മ്പേ​​ക്ക​​ളം, സി​​സ്റ്റ​​ര്‍ മേ​​രി റോ​​സ്, സി​​സ്റ്റ​​ര്‍ ലി​​ജി മ​​രി​​യ എ​​ഫ്‌​​സി​​സി, ലൂ​​ക്ക് അ​​ല​​ക്‌​​സ് പി​​ണ​​മ​​റു​​കി​​ല്‍, ജെ​​റി​​ന്‍ ക​​ള​​പ്പു​​ര, മി​​നി തോ​​മ​​സ്, ജോ​​ണ്‍ പ​​ന​​ച്ചി​​ക്ക​​ല്‍, ജോ​​ണ്‍​സ് ഇ​​ട​​ച്ചേ​​ത്ര, സാ​​ജു ചെ​​ങ്ങ​​ള​​ത​​റ, ടെ​​സി​​ന്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

Tags : Nattuvishesham Districtnews Alphonsa Pilgrimage

Recent News

Corehub Up