ഭാരവാഹികൾ നജീബ് കാന്തപുരം എംഎൽഎയ്ക്ക് നിവേദനം നൽകുന്നു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, ഒരാടംപാലം-മാനത്തുമംഗലം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക, ഹോസ്പിറ്റൽ നഗരമായ പെരിന്തൽമണ്ണയിൽ ആംബുലൻസ് ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം ഒരുക്കുക, പൊട്ടിപ്പൊളിഞ്ഞ ആംബുലൻസ് സ്റ്റാൻഡ് കോണ്ക്രീറ്റ് ചെയ്യുക തുടങ്ങി ആംബുലൻസ് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ നിവേദനം നൽകി.
പെരിന്തൽമണ്ണ മേഖല പ്രസിഡന്റ് ഷബീർ കൊളത്തൂരിന്റെ നേതൃത്വത്തിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കാണ് നിവേദനം നൽകിയത്. കെ.എൻ.എ. ലത്തീഫ്, പി. ഫഹദലി, എൻ.പി. അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.