പാലക്കാട്: ടൗണ്‍ റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രസിഡന്റ് ടി.പി. സക്കറിയയുടെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജില്ലാ നേതാക്കളായ സി.വി. ജെയിംസ്, എം.എസ്. സിറാജ്, കാജ സുലൈമാൻ, ആർ. കൃഷ്ണൻ, കെ. അരവിന്ദാക്ഷൻ, നിഖിൽ കൊടിയത്തൂർ, മുഹമ്മദ് ബഷീർ, വി.ചന്ദ്രൻ പ്രസംഗിച്ചു.
Tags : nattu vishesham Annual General Meeting