x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​ക്ക​ട​ക്കാ​രെ പ​റ്റി​ച്ച് ഒ​രു കോ​ടി​യു​ടെ സ്വ​ര്‍​ണ​വു​മാ​യി മ​റ്റൊ​രു ക​ട​ക്കാ​ര​ന്‍ മു​ങ്ങി

വെബ് ഡെസ്ക്
Published: July 30, 2026 01:38 AM IST | Updated: July 30, 2026 01:38 AM IST

കോ​ഴി​ക്കോ​ട്: ക​മ്മ​ത്ത് ലൈ​നി​ലെ പത്തില​ധി​കം സ്വ​ര്‍​ണ​ക്ക​ട​ക​ളി​ല്‍നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന സ​ര്‍​ണ​വു​മാ​യി സ്വ​ര്‍​ണ​ക്ക​ട​ക്കാ​ര​ന്‍ മു​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​മ്മ​ത്ത് ലൈ​നി​ലെ നാ​ഷ​ണ​ല്‍ ജ്വ​ല്ല​റി ഉ​ട​മ ഷ​ഹ​ര്‍​നാ​സി​നെ​തി​രേ മ​റ്റു ക​ട​ക്കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ക​ട​യി​ല്‍ വ​ന്ന ഉ​പ​ഭോ​ക്താ​വി​ന് മോ​ഡ​ല്‍ കാ​ണി​ച്ചു​കൊ​ടു​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ഷ​ഹ​ര്‍​നാ​സ് മ​റ്റ് ക​ട​ക​ളി​ല്‍നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​ത്. പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍ ത​മ്മി​ല്‍ സ്വ​ര്‍​ണം അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും കൊ​ടു​ത്ത​യ​യ്ക്കാ​റു​ണ്ട്. ഓ​ര്‍​ഡ​ര്‍ സ്വീ​ക​രി​ച്ച ശേ​ഷം വാ​ങ്ങി​യ സ്വ​ര്‍​ണം തി​രി​ച്ചുന​ല്‍​കു​ക​യാ​ണ് പ​തി​വ്.

ഷ​ഹ​ര്‍​നാ​സ് സ്വ​ര്‍​ണ​വു​മാ​യി തി​രി​ച്ചു​വ​രാ​ത്ത​തി​നെത്തു​ട​ര്‍​ന്ന് മ​റ്റു​ക​ട​ക​ളി​ലു​ള്ള​വ​ര്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് നി​ര​വ​ധി ആ​ളു​ക​ളി​ല്‍നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങി​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഷ​ഹ​ര്‍​നാ​സി​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് ഇ​യാ​ള്‍ മു​ങ്ങി​യ​ത്. മ​റ്റ് ക​ട ഉ​ട​മ​ക​ള്‍ ടൗ​ണ്‍ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു കി​ലോ​യോ​ളം സ്വ​ര്‍​ണം ഷ​ഹ​ര്‍​നാ​സ് കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് വി​വ​രം.

Tags : Nattuvishesham Districtnews Another

Recent News

Corehub Up