x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​വ​ർ​ജ​നം പ്രോ​ത്സാ​ഹി​ക്കു​ന്ന മ​ദ്യ​ന​യം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി, ​മു​ക്തി​ശ്രീ അ​തി​രൂ​പ​ത സ​മി​തി


Published: June 4, 2026 08:01 AM IST | Updated: June 4, 2026 08:01 AM IST

നെ​ല്ലി​ക്കാം​പൊ​യി​ൽ: മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​ന്ന​തും മ​ദ്യ​വ​ർ​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ മ​ദ്യ​ന​യ​വും ല​ഹ​രി​ക്കേ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യും വേ​ണ​മെ​ന്ന് മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി​ശ്രീ​യു​ടെ​യും ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ല​ഘ​ട്ട​ത്തി​നും സ​മൂ​ഹ​ത്തി​നും ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള ശു​ശൂ​ഷ​യാ​ണ് മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി​യും മു​ക്തി​ശ്രീ​യും ചെ​യ്യുന്ന​തെ​ന്നു ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​മി വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജെയ്സ​ൺ കോ​ല​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ ഭാ​ഷ​ണം ന​ട​ത്തി.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ള്ളി​ക്കു​ന്നേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​സ് മ​രി​യ സി​എം​സി, സോ​യി പു​റ​വ​ക്കാ​ട്ട്, ജോ​സ് ചി​റ്റേ​ട്ട്, സോ​ളി രാ​മ​ച്ച​നാ​ട്ട്, ഷി​നോ പാ​റ​യ്ക്ക​ൽ, ദേ​വ​സ്യ തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ സ​ർ​ക്കാ​ർ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെട്ടു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യെ​യും അ​ധി​കാ​ര​ത്തി​ലേ​റി​യ ഉ​ട​ൻ ത​ന്നെ മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​ച്ച ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യി​യെ​യും യോ​ഗം പ്ര​ശം​സി​ച്ചു. ‌‌‌ജൂ​ൺ 26 അ​ന്താ​രാ​ഷ​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നം സ​മു​ചി​ത​മാ​യി ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പു​തി​യ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, നി​ല​വി​ലു​ള്ള​വ​യു​ടെ എ​ണ്ണം ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​യ്ക്കു​ക, ല​ഹ​രി​ക്കെ​തി​രെ സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക, ഡി​അ​ഡി​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ക​രു​ത​ലും സ​ഹാ​യ​വും വ​ർ​ധി​പ്പി​ക്കു​ക, മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ചു ന​ൽ​കു​ക, ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ തു​ട​ങ്ങി വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന എ​ഡി​എ​സ്‌​യു മോ​ഡ​ലി​ൽ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ആ​ന്‍റി ഡ്ര​ഗ​സ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ആ​രം​ഭി​ക്കു​ക, മു​ൻ സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച മ​ദ്യ​ശാ​ല-​സ്കൂ​ൾ ദൂ​ര​പ​രി​ധി പു​ന​സ്ഥാ​പി​ക്കു​ക, മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​ച്ച ത​മി​ഴ്നാ​ട്ടി​ലെ ജോ​സ​ഫ് വി​ജ​യ് സ​ർ​ക്കാ​രി​നെ കേ​ര​ള സ​ർ​ക്കാ​രും മാ​തൃ​ക​യാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗം മു​ന്നോ​ട്ടു വ​ച്ചു.

Tags : nattu vishesham Anti-Drug and Alcoholism Committee

Recent News

Corehub Up