കോട്ടയം ബിഷപ് ഹൗസിലെത്തി നിയുക്ത ബിഷപ്പിനെ അഭിനന്ദിക്കുന്നു.
കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയുക്തനായ മാർ തോമസ് ആനിമൂട്ടിലിന്റെ സ്ഥാനലബ്ധിയിൽ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് അഭിമാന നിമിഷം.
അതിരൂപതയുടെ വികാരി ജനറാൾ സ്ഥാനത്തോടൊപ്പം കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനവും നിർവഹിച്ചുകൊണ്ടിരിക്കുന്പോഴാണ് പുതിയ സഹായ മെത്രാനായി മാർ തോമസ് ആനിമൂട്ടിൽ നിയുക്തനാകുന്നത്.
കെഎസ്എസ്എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നിർലോഭമായ പിന്തുണയും പ്രോത്സാഹനവുമാണ് നിയുക്ത ബിഷപ് നൽകിവന്നിരുന്നതെന്ന് കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ പറഞ്ഞു.
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂരും പ്രോഗ്രാം ഓഫീസർ സിജോ തോമസും കോട്ടയം ബിഷപ്ഹൗസിലെത്തി കെഎസ്എസ്എസ് കുടുംബത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും നിയുക്ത ബിഷപ്പിനെ അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews Appointment