കോഴിക്കോട്: കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിൽ വിനോദസഞ്ചാരത്തിനെത്തിയ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി.റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയാണ് മരിച്ചത്.
കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് നേരത്തെ ചില അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി. അസ്വഭാവികത ഇല്ലെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
Tags : Arab woman dead on tourist trip