x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള​യു​ടെ പൊ​ന്നോ​ണം ഇ​ന്ന് ;

വെബ് ഡെസ്ക്
Published: August 30, 2026 12:25 AM IST | Updated: August 30, 2026 12:25 AM IST

ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു.

ആ​റ​ന്മു​ള: ആ​റ​ന്മു​ള ദേ​ശ​ത്തി​ന്‍റെ പൊ​ന്നോ​ണം ഇ​ന്ന്. ഉ​ത്തൃ​ട്ടാ​തി ജ​ല​മേ​ള ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​മ്പാ​ന​ദി​യു​ടെ ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തി​ല്‍ ന​ട​ക്കും. ചി​ങ്ങ മാ​സ​ത്തി​ലെ ഉ​ത്തൃ​ട്ടാ​തി നാ​ളി​ലെ ജ​ലോ​ത്സ​വ​ത്തോ​ടെ​യാ​ണ് പ​ന്പ​യു​ടെ ക​ര​ക​ളി​ൽ ഓ​ണം നാ​ളു​ക​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​കു​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ജ​ല​ഘോ​ഷ​യാ​ത്ര ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ ഒ​ന്പ​തി​ന് പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​മ​തി​ല​ക​ത്തെ ശ്രീ​കോ​വി​ലി​ല്‍ നി​ന്നും കൊ​ളു​ത്തി​യ ഭ​ദ്ര​ദീ​പം ആ​ചാ​ര അ​നു​ഷ്‌​ടാ​ന​ങ്ങ​ളോ​ടെ സ​ത്ര​പ​വ​ലി​യ​നി​ല്‍ കൊ​ണ്ടു​വ​രും. തു​ട​ര്‍​ന്ന് പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ല്‍ ഭ​ദ്ര​ദീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ല്‍ സൂ​ക്ഷി​ക്കും.

10ന് ​ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ൻ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടു​കൂ​ടി വ​ള്ളം​ക​ളി​യു​ടെ പ്രാ​രം​ഭ​ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പ​ള്ളി​യോ​ട​ങ്ങ​ള്‍ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ക്ക​ട​വി​ല്‍ എ​ത്തി ച​ന്ദ​ന​വും പൂ​മാ​ല​യും സ്വീ​ക​രി​ച്ച് സ​ത്ര​ക്ക​ട​വി​ലും ജ​വാ​ൻ ക​ട​വി​ലു​മാ​യി അ​ണി​നി​ര​ക്കും.

ഉ​പ​രാ​ഷ്‌​ട്ര​പ​തി പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ആ​റ​ന്മു​ള​യി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ലും ഇ​രു ക​ര​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ത്രം കോ​ന്പൗ​ണ്ടി​ലേ​ക്ക് വി​ശി​ഷ്‌​ടാ​തി​ഥി​ക​ൾ ഒ​ഴി​കെ ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ല.
മൂ​ന്നി​ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മ​ത്സ​ര​വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, റോ​ജി എം. ​ജോ​ൺ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ എ​ന്നി​വ​ർ ഉ​പ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം വേ​ദി​യി​ൽ ഉ​ണ്ടാ​കും. എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

51 പ​ള്ളി​യോ​ട​ങ്ങ​ൾ പ​ങ്കെ​ടു​ക്കും

51 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ജ​ല​ഘോ​ഷ​യാ​ത്ര​യി​ലും മ​ത്സ​ര വ​ള്ളം​ക​ളി​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്. എ ​ബാ​ച്ചി​ൽ​പെ​ട്ട 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ൽ​പെ​ട്ട 16 പ​ള്ളി​യോ​ട​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ബി ​ബാ​ച്ചി​ലെ റാ​ന്നി പ​ള്ളി​യോ​ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത്.

ബി ​ഗ്രൂ​പ്പി​ലെ ആ​ദ്യ ഗ്രൂ​പ്പ് തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​ന്പ​ടി​യാ​യി ക്ഷേ​ത്ര​ക്ക​ട​വി​ല്‍ നി​ന്നും താ​ഴേ​ക്ക് ഘോ​ഷ​യാ​ത്ര​യാ​യി വ​ന്ന് മ​റ്റു​ള്ള പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കൊ​പ്പം സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റി​ലേ​ക്ക് നീ​ങ്ങും. പ​ര​ന്പ​രാ​ഗ​ത ആ​ചാ​രം നി​ല​നി​ർ​ത്തി തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​ന്പ​ടി​യാ​യാ​ണ് ആ​ദ്യ ഗ്രൂ​പ്പ് പ​ള്ളി​യോ​ട​ങ്ങ​ൾ നീ​ങ്ങു​ക. എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​ന്പ​ത് ഗ്രൂ​പ്പു​ക​ളാ​യും ബി ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ നാ​ല് ഗ്രൂ​പ്പു​ക​ളാ​യും തി​രി​ഞ്ഞാ​ണ് ജ​ല​ഘോ​ഷ​യ​ത്ര​യി​ലും മ​ത്സ​ര വ​ള്ളം​ക​ളി​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റാ​ര്‍​ട്ടിം​ഗും ഫി​നി​ഷിം​ഗും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ നെ​ഹ്റു ട്രോ​ഫി​യി​ലെ മ​ത്സ​ര​ഫ​ലം തീ​രു​മാ​നി​ക്കു​ന്ന അ​തേ സം​വി​ധാ​ന​മാ​ണ് ഇ​ക്കു​റി ആ​റ​ന്മു​ള​യി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews Golden Onam

Recent News

Corehub Up