മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി ഇലവുങ്കൽ വീട്ടിൽ വിനോയി(45)യാണ് പോലീസ് പിടിയിലായത്.
ഏപ്രിലിലാണ് കേസിനാ സ്പദമായ സംഭവമുണ്ടായത്. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് കീഴ്വായ്പൂര് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കീഴ്വായ്പൂര് എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അനീഷ് , സിപിഒമാരായ അമൽ മോഹൻ, വിഷ്ണു, സന്തോഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിനായി കേസ് റാന്നി പോലീസിനു കൈമാറി.